കൊച്ചി : എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 17കാരി അടക്കം മൂന്നു പേര്‍ക്കെതിരെ കേസ്.17കാരിക്കും ഇവരുടെ മാതാവിനും എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൂടാതെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതിന് എറണാകുളം സ്വദേശിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. നവജാത ശിശുവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
ഇന്ന് രാവിലെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം ശുചീകരണ തൊഴിലാളികള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പതിനേഴുകാരിയാണ് കുഞ്ഞിന്‍റെ മാതാവെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.