തിരുവനന്തപുരം : വയോധികയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍. കോവളം വെണ്ണിയൂര്‍ സ്വദേശി ശാന്തയെ (65) ആണ് ശനിയാഴ്ച വീടിനു സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ രക്ത തുള്ളികള്‍ കണ്ടതും അഞ്ചു ലക്ഷം രൂപയും എട്ടുപവന്‍ സ്വര്‍ണവും കാണാനില്ലാത്തതും സംഭവത്തില്‍ ദുരൂഹത വർധിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ മകളും മകളുടെ ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നില്ല. മരിച്ച വിവരം നാട്ടുകാരാണ് ഇവരെ വിളിച്ചറിയിക്കുന്നത്. ബന്ധുക്കളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടർന്ന് സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധന നടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മകള്‍കൊപ്പമാണ് ശാന്ത താമസിച്ചിരുന്നത്.