ചിറയിന്‍കീഴ് : വയോധികനെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മരിച്ചത് വക്കം റെയില്‍വേ ഗേറ്റിനു സമീപം സേതുകുട്ടികട വീട്ടില്‍ തുളസീധരന്‍ (71) ആണ്. രണ്ടുദിവസം വീടിന്റെ പുറത്തു ആരും ഇദ്ദേഹത്തെ കണ്ടിരുന്നില്ല.
വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായി ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വാര്‍ഡ് മെംബറുടെയും സമീപത്ത് താമസിക്കുന്ന മകന്റെയും സാന്നിധ്യത്തില്‍ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ഇദ്ദേഹത്തെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസത്തെ പഴക്കമുള്ള ഈ മൃതദേഹം കടയ്ക്കാവൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കയച്ചു.