പാലക്കാട് : പാലക്കാട് രണ്ട് പോലീസുകാര്‍ മരിച്ച നിലയില്‍. മുട്ടിക്കുളങ്ങരയിലാണ് രണ്ട് പോലീസുകാരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ പറമ്പില്‍ മരിച്ചനിലയില്‍ കണ്ടത്. മരണകാരണം വ്യക്തമല്ല. കഴിഞ്ഞദിവസം ഒരാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായും മറ്റൊരാള്‍ അവധിയിലായിരുന്നുവെന്നും പറയുന്നു. ഇരുവരെയും കഴിഞ്ഞദിവസം രാത്രിമുതല്‍ കാണാതായിരുന്നതായും വിവരങ്ങളുണ്ട്. അതേസമയം, എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. സംഭവത്തില്‍ പോലീസും വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് പോലീസും ഫൊറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തുന്നു.
പാലക്കാട് രണ്ട് പോലീസുകാര്‍ മരിച്ച നിലയില്‍
RECENT NEWS
Advertisment