വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ എ​ല്‍.​ഡി.​എ​ഫ് മ​നു​ഷ്യ​മ​തി​ല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ടു​ങ്ങ​ല്ലൂ​ര്‍ : കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ ന​ഗ​ര​വീ​ഥി​യി​ല്‍ മ​നു​ഷ്യ​മ​തി​ല്‍ സൃ​ഷ്ടി​ച്ച്‌ എ​ല്‍.​ഡി.​എ​ഫ്. മ​ഴ അ​വ​ഗ​ണി​ച്ചും നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​രും ഇ​ട​തു​മു​ന്ന​ണി ജി​ല്ല, പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​ര്‍, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​രും ക​ണ്ണി​ക​ളാ​യി. ബൈ​പാ​സി​ല്‍ തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​റും ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രും ത​യാ​റാ​ക​ണ​മെ​ന്നും നി​ര്‍​ദി​ഷ്ട എ​ലി​വേ​റ്റ​ഡ് ഹൈ​വേ തെ​ക്കോ​ട്ട് നീ​ട്ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ​ച്ച​ങ്ങ​ല സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​എം വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​ട്ടി​ല്‍ അ​ക്ര​മ​വും വ​ര്‍​ഗീ​യ ചേ​രി​തി​രി​വും മ​ത​സം​ഘ​ര്‍​ഷ​വും സൃ​ഷ്ടി​ക്കു​ന്ന ബി.​ജെ.​പി​യു​മാ​യി കൂ​ട്ടു​ചേ​ര്‍​ന്ന് അ​വി​ശു​ദ്ധ സ​ഖ്യ​മു​ണ്ടാ​ക്കി ന​ഗ​ര​സ​ഭ ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള കോ​ണ്‍​ഗ്ര​സി​ന്റെ പ​രി​ശ്ര​മം കൊ​ടു​ങ്ങ​ല്ലൂ​രി​ലെ മ​തേ​ത​ര വി​ശ്വാ​സി​ക​ള്‍ ചെ​റു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ എ​ട്ടു വ​ര്‍​ഷ​മാ​യി ബൈ​പാ​സി​ല്‍ വ​ഴി​വി​ള​ക്ക് സ്ഥാ​പി​ക്കാ​ന്‍ ക​ഴി​യാ​ത്ത കേ​ന്ദ്ര നി​ല​പാ​ടി​നെ​തി​രെ ഒ​ര​ക്ഷ​രം മി​ണ്ടാ​ന്‍ ബി.​ജെ.​പി ത​യാ​റാ​യി​ട്ടി​ല്ല. കോ​ണ്‍​ഗ്ര​സും കൗ​ണ്‍​സി​ല​റും അ​വ​രോ​ടൊ​പ്പം നി​ല​കൊ​ള്ളു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ വ​ത്സ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ആ​ര്‍ സു​നി​ല്‍​കു​മാ​ര്‍ എം.​എ​ല്‍.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്​ പി.​കെ ഡേ​വീ​സ്, നേ​താ​ക്ക​ളാ​യ പി.​കെ ച​ന്ദ്ര​ശേ​ഖ​ര​ന്‍, കെ.​ജി ശി​വാ​ന​ന്ദ​ന്‍, കെ.കെ. അ​ബീ​ദ​ലി, കെ.​വി വ​സ​ന്ത​കു​മാ​ര്‍, വേ​ണു വെ​ണ്ണ​റ, ജോ​സ് കു​രി​ശി​ങ്ക​ല്‍, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ന്‍ എം.​യു ഷി​നി​ജ, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​ആ​ര്‍ ജൈ​ത്ര​ന്‍, പി.​പി സു​ഭാ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...