ഇറ്റാലിയൻ പൗരന്റെ റൂട്ട് മാപ്പ് തയ്യാറാക്കി ; വർക്കലയിലും പരിസര പ്രദേശങ്ങളിലും പരിശോധന ശക്തം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് 19 സ്ഥിരീകരിച്ച വർക്കലയിലെത്തിയ ഇറ്റാലിയൻ പൗരന്‍റെ റൂട്ട് മാപ്പ് തയ്യാറാക്കി. ലഭ്യമായ വിവരങ്ങള്‍ വെച്ചുള്ള മാപ്പാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ഏറെ പ്രയാസപ്പെട്ടാണ് ഇറ്റാലിയിൻ പൗരന്റെ  സഞ്ചാരപാത തയ്യാറാക്കിയത്. അതനുസരിച്ചുള്ള പരിശോധന ആരോഗ്യവകുപ്പ് വർക്കലയിലും പരിസരപ്രദേശങ്ങളിലും ശക്തമാക്കി. വർക്കലയിൽ നാളെ പ്രത്യേക യോഗം ചേരും.

കൊവിഡ് പശ്ചാത്തലത്തിൽ തലസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. നിയന്ത്രണങ്ങളും ആശങ്കകളും കാരണം തിരുവനന്തപുരം നഗരത്തിൽ ആളൊഴിഞ്ഞ സ്ഥിതിയാണ്. മാളുകൾ അടച്ചിടണമെന്ന് ഇന്നലെ കളക്ടർ പറഞ്ഞത് രാത്രി മുഖ്യമന്ത്രി തിരുത്തിയെങ്കിലും മാളുകൾ അടഞ്ഞുകിടക്കുകയാണ്. കടകളിൽ ആളുകൾ നന്നെ കുറവാണ്. റോഡുകൾ ഏറെക്കുറെ വിജനമാണ്. പൊതുവാഹനങ്ങളിലും ചുരുക്കം യാത്രക്കാർ മാത്രമാണ് ഉള്ളത്. അതിനിടെ പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ പൊന്മുടിയിൽ ഗവർണ്ണർ കുടുംബസമേതം താമസത്തിനെത്തി.

നിയന്ത്രണങ്ങൾക്കിടെയാണ് മൂന്ന് ദിവസത്തെ താമസത്തിനായി ഗവർണ്ണർ ഇന്നലെ പൊന്മുടിയിലെത്തിയത്. ഭാര്യയും രാജ്ഭവനിലെ നാല് ജീവനക്കാരും ഒപ്പമുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് പൊന്മുടിയിലേക്കുള്ള പ്രവേശനം ദിവസങ്ങൾക്ക് മുമ്പ് വിലക്കിയിരുന്നു. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് കഴിഞ്ഞ ദിവസം ഗവർണ്ണറും ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഗവർണ്ണറുടെ പൊന്മുടി യാത്ര.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...