വിവാഹിതയുമായി പ്രണയബന്ധമെന്ന്​ ആരോപിച്ച്​ ദലിത്​ യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ജയ്​പൂര്‍ : രാജസ്ഥാനിലെ ഹനുമാൻഗഡിൽ ​പ്രണയബന്ധത്തിന്‍റെ പേരിൽ ദലിത്​ യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. പ്രായ പൂർത്തിയാകാത്ത ഒരാളെ പോലീസ്​ കസ്റ്റഡിയിലെടുക്കുകയും ചെയ്​തു. യുവാവിനെ ക്രൂരമായി മർദിക്കുന്നതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. വടികൊണ്ട്​ ക്രൂരമായി മർദിച്ച്​ കൊലപ്പെടുത്തിയ ശേഷം യുവാവിന്‍റെ മൃതദേഹം വീടിന്​ മുമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രേംപുര സ്വദേശിയായ ജഗദീഷ്​ മേഗ്​വാളാണ്​ മരിച്ചത്​.

വിവാഹിതയുമായി പ്രണയബന്ധമുണ്ടെന്നാരോപിച്ച്​ ജഗദീഷിനെ ഭർത്താവും ബന്ധുക്കളും ക്രൂരമായി അടിച്ചുകൊല്ലുകയായിരുന്നു. പ്രതികൾ തന്നെയാണ്​ സംഭവത്തിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിച്ച്​ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും. ആറോളം പേർ ചേർന്ന്​ ജഗദീഷിനെ വടി ഉപയോഗിച്ച്​ അടിക്കുകയും മർദിക്കുന്നതുമാണ്​ വിഡിയോ ദൃശ്യങ്ങൾ. അയൽവാസിയുടെ ഭാര്യയുമായി പ്രണയബന്ധമുണ്ടെന്ന്​ ആരോപിച്ചാണ്​ കൊലപാതകമെന്ന്​ എ.ഡി.ജി.പി രവി പ്രകാശ്​ പറഞ്ഞു. കുടുംബ​വഴക്കിനെ തുടർന്ന്​ ഭർത്താവുമായി വഴക്കിട്ട്​ വാടകവീട്ടിൽ താമസിക്കുകയായിരുന്നു യുവതി. ഒക്​ടോബർ ഏഴിന്​ ജഗദീഷ്​ യുവതിയെ കാണാനായി സൂരത്​ഗഡിലെ വാടക വീട്ടിലെത്തിയിരുന്നു. ഇതറിഞ്ഞ ഭർത്താവും സുഹൃത്തുക്കളും ജഗദീഷിനെ സൂരത്​ഗഡിൽനിന്ന്​ തട്ടിക്കൊണ്ടുപോകുകയും ഫാം ഹൗസിലെത്തിച്ച്​ മർദിക്കുകയുമായിരുന്നു.

യുവാവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമായിരുന്നു. പ്രതികളെ പിടികൂടിയാൽ മാത്രമേ മൃതദേഹം സംസ്​കരിക്കൂവെന്ന്​ ചൂണ്ടിക്കാട്ടി ഗ്രാമീണർ പോലീസ്​ സ്​റ്റേഷന്​ മുമ്പിൽ കുത്തിയിരിപ്പ്​ സമരം നടത്തിയിരുന്നു. സംഭവത്തിന്​ മൂന്നുദിവസത്തിന്​ ശേഷം ജില്ല കലക്​ടർ യുവാവിന്‍റെ കുടുംബത്തെ സന്ദർശിക്കുകയും 4,12,000 രൂപ ധനസഹായം നൽകുകയും ചെയ്​തു. ദലിത്​ യുവാവിന്‍റെ കൊലപാതകത്തിൽ രാജസ്​ഥാനിലെ കോൺഗ്രസ്​ സർക്കാറിനെതിരെ ബി.ജെ.പിയും ബി.എസ്​.പിയും രംഗത്തെത്തിയിരുന്നു. രാജസ്​ഥാനിൽ ക്രമസമാധാന നില പരാജയപ്പെട്ടുവെന്നാണ്​ ഇരുപാർട്ടികളുടെയും ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....