ചണ്ഡീഗഢ്: അതീവ സുരക്ഷയുള്ള ബതിൻഡ മിലിട്ടറി സ്റ്റേഷനിൽ നാല് സഹപ്രവർത്തകരെ കൊലപ്പെടുത്തിയ ജവാന് ജീവപര്യന്തം തടവുശിക്ഷ. ദേശായി മോഹൻ എന്ന സൈനികനാണ് ജനറൽ കോർട്ട് മാർഷൽ ജീവപര്യന്തം തടവുശിക്ഷയും സർവീസിൽ നിന്ന് പിരിച്ചുവിടാനും വിധിച്ചത്. 2023 ഏപ്രിൽ 12നായിരുന്നു കേസിനാസ്പദമായ സംഭവം. 80 മീഡിയം ആർട്ടിലറി റെജിമെൻ്റിലെ സാഗർ ബാനെ, കംലേഷ് ആർ, സന്തോഷ് നഗരാൽ, യോഗേഷ്കുമാർ എന്നിവരെയാണ് ദേശായി മോഹൻ വെടിവച്ച് കൊന്നത്. സംഭവത്തിൽ ദേശായ്ക്കെതിരെ ആർമി ആക്ട് 69, 52 (എ), ഐ.പി.സി 302 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓഫീസർമാരുടെ മെസ്സിനു സമീപം മുറിയിൽ ഉറങ്ങവെയാണ് നാല് സഹപ്രവർത്തകരെ ദേശായി വെടിവച്ചു കൊന്നത്. സംഭവസ്ഥലത്ത് നിന്ന് 19 ബുള്ളറ്റ് ഷെല്ലുകൾ ബതിൻഡ ജില്ലാ പൊലീസ് കണ്ടെത്തിയിരുന്നു. ഏപ്രിൽ 12ന് കൻ്റോൺമെൻ്റ് പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത എഫ്ഐആർ പ്രകാരം, കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം വെളുത്ത കുർത്തയും പൈജാമയും മുഖംമൂടിയും ധരിച്ച രണ്ട് പേരെ താൻ കണ്ടതായി മോഹൻ എന്ന ദൃക്സാക്ഷി പറയുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.