26.5 C
Pathanāmthitta
Tuesday, October 3, 2023 3:54 am
-NCS-VASTRAM-LOGO-new

രാവിലെ എഴുന്നേറ്റ ഉടനെ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

രാവിലെ എഴുന്നേൽക്കാൻ തന്നെ നമ്മളിൽ പലർക്കും മടിയായിരിക്കും. പ്രത്യേകിച്ച് ജോലിക്ക് പോകണമെങ്കില്‍ അല്ലെങ്കില്‍ സ്‌കൂളില്‍ പോകണമെങ്കില്‍ അന്നത്തെ ദിവസം കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ തന്നെ മടിയായിരിക്കും. ഇനി ഉണർന്ന് കഴിഞ്ഞാലോ ചിലര്‍ എഴുന്നേറ്റ ഉടനെ പല്ല് തേക്കാന്‍ പോകും. ചിലര്‍ കുറച്ച് വെള്ളം കുടിക്കും. അങ്ങനെ പലര്‍ക്കും പലതരം ശീലങ്ങളാണ്. ശീലങ്ങള്‍ എന്തുമായിക്കൊള്ളട്ടെ പക്ഷേ രാവിലെ തന്നെ ചെയ്യാന്‍ പാടില്ലാത്ത കുറച്ച് കാര്യങ്ങളുണ്ട്.

life
ncs-up
ROYAL-
previous arrow
next arrow

രാവിലെ തന്നെ എഴുന്നേറ്റാല്‍ പലരും ചെയ്യുന്ന ഒരു കാര്യമാണ് മൊബൈല്‍ ഫോണ്‍ എടുത്ത് നോക്കുക എന്നത്. നമ്മള്‍ ഒരു ദിവസം തുടങ്ങുമ്പോള്‍ തന്നെ ഫോണ്‍ എടുത്ത് നോക്കുക എന്നത് അത് നമ്മളുടെ അന്നത്തെ ദിവസത്തെ മൂഡിനെ കാര്യമായി ബാധിക്കും. കാരണം നമ്മള്‍ ഫോണില്‍ നോക്കുമ്പോള്‍ ആദ്യം കാണുന്ന മെസേജ് അല്ലെങ്കില്‍ ആദ്യം കാണുന്ന വാര്‍ത്ത എല്ലായ്‌പ്പോഴും നല്ലതായിരിക്കണം എന്നില്ല. ഇത് നിങ്ങളുടെ മനസ്സിനെ കാര്യമായി ബാധിക്കാം. നിങ്ങളുടെ മൂഡ് കളയുന്നതിന് അന്നത്തെ ദിവസത്തെ മൊത്തത്തിലുള്ള ഉന്മേഷം  തന്നെ ഇല്ലാതാക്കുന്നതിനും ഇത് ഒരു കാരണമാണ്. അതിനാല്‍ രാവിലെ എഴുന്നേറ്റ ഉടനെ മൊബൈല്‍ഫോണ്‍ നോക്കാതിരിക്കുക.

പലരും 5.30 അതുപോലെ 6 മണിക്കെല്ലാം അലാം വെക്കും. എന്നാല്‍ ഈ സമയത്ത് അലാം അടിച്ച് തുടങ്ങും അത് ഓഫാക്കി കുറച്ച് സമയം കൂടെ എന്ന് വിചാരിച്ച് കിടന്നുറങ്ങി വൈകി പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല. നമ്മള്‍ അലാം ഓഫാക്കി വെക്കുമ്പോള്‍ തന്നെ നമ്മളുടെ സമയം ഉറങ്ങി നഷ്ടപ്പെടുത്തുകയാണ്. രാവിലെ നേരത്തെ എഴുന്നേറ്റാല്‍ ചിലപ്പോള്‍ നേരത്തെ ഓഫീസില്‍ പോകാന്‍ സാധിക്കും. അല്ലെങ്കില്‍ നേരത്തെ പണികള്‍ തീര്‍ക്കാന്‍ സാധിക്കും. അതുപോലെ നിങ്ങള്‍ക്ക് കുറച്ച് നേരം റിലാക്‌സ് ചെയ്യാന്‍ സാധിക്കുന്നതാണ്.

ncs-up
dif
self
previous arrow
next arrow

ഇതല്ല മറിച്ച് നിങ്ങള്‍ നേരം വൈകി എഴുന്നേല്‍ക്കുമ്പോള്‍ ഒന്നിനും സമയം തികയില്ല. സമാധാനത്തോടെ ഒന്ന് ആഹാരം കഴിച്ച് ഓഫീസില്‍ പോകാന്‍ പോലും നിങ്ങള്‍ക്ക് സാധിച്ചെന്ന് വരില്ല. ഇത് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് മാത്രമല്ല നമ്മള്‍ക്ക് ജീവിതത്തില്‍ ഒന്നിനും സമയം തികയുന്നില്ല എന്ന തോന്നലും ഉണ്ടാകാം. ഇത് സ്‌ട്രെസ്സ് വര്‍ദ്ധിപ്പിക്കുന്നു. മാനസിക പ്രശ്‌നങ്ങളിലേയ്ക്കും നയിക്കുന്നു. അതിനാല്‍ ഇനി മുതൽ അലാം അടിക്കുമ്പോള്‍ മടി കൂടാതെ എഴുന്നേല്‍ക്കാന്‍ ശ്രദ്ധിക്കാം.

self
WhatsAppImage2022-07-31at72836PM
KUTTA-UPLO
WhatsAppImage2022-07-31at73432PM
previous arrow
next arrow

രാവിലെ കിടക്കപ്പായയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഒരു കപ്പ് ചായ അല്ലെങ്കില്‍ കാപ്പി കുടിച്ചില്ലെങ്കില്‍ ടോയ്‌ലറ്റില്‍ പോലും പോകാന്‍ സാധിക്കാത്തവരുണ്ട്. അതുപോലെ ചിലര്‍ക്ക് തലവേദന വരെ വരുന്നവരുണ്ട്. എന്നാല്‍ രാവിലെ വെറും വയറ്റില്‍ ചായ അല്ലെങ്കില്‍ കാപ്പി എന്നിവ കുടിച്ചാല്‍ പലതരത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് വരുന്നതിന് ഇത് കാരണമാകാം. പ്രത്യേകിച്ച് വയറ്റില്‍ നിന്നും പോകുന്നതിന് ഇത് തടസ്സം സൃഷ്ടിക്കാം. അതുപോലെ വയറ്റില്‍ അമിതമായി ഗ്യാസ്സ് വന്ന് നിറയുന്നതിന് ഇത് കാരണമാണ്. രാവിലെ തന്നെ വയറ്റില്‍ ഗ്യാസ് വന്ന് നിറഞ്ഞാല്‍ അത് നിങ്ങള്‍ക്ക് വയറുവേദന ഉണ്ടാക്കുന്നു. അതുപോലെ അമിതമായി ആഹാരം കഴിക്കാന്‍ സാധിക്കാതെ വരുന്നു. ഛര്‍ദ്ദിക്കാന്‍ വരല്‍, ചിലര്‍ക്ക് അമിതമായിട്ടുള്ള തലവേദന പോലും വന്നെന്ന് വരാം. അതിനാല്‍ രാവിലെ തന്നെ വെറും വയറ്റില്‍ ചായ, കാപ്പി എന്നിവ കുടിക്കാതിരിക്കാം.

self
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at74111PM
previous arrow
next arrow

രാവിലെ തന്നെ വഴക്ക് കൂടാതിരിക്കുക. അത് വീട്ടുകാരോട് ആയാലും അതുപോലെ തന്നെ ജീവിതപങ്കാളിയോടായാലും കാമുകിയോടായാലും വഴക്ക് കൂടുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കാരണം അത് നിങ്ങളുടെ ഒരു ദിവസത്ത മൂഡ് നശിപ്പിക്കും. നിങ്ങള്‍ക്ക് ഒന്നിലും ശ്രദ്ധിക്കാന്‍ സാധിക്കാതെ വരും. ഈ സംഭവം തന്നെ മനസ്സില്‍ വീണ്ടും വീണ്ടും വരാന്‍ തുടങ്ങും. ചിലപ്പോള്‍ വഴക്കിട്ടതിന്‍റെ പേരില്‍ നിങ്ങള്‍ക്ക് കുറ്റബോധം പോലും തോന്നിയെന്ന് വരാം. അതിനാല്‍ പരമാവധി വഴക്കിടാതെ ഇരിക്കുക. ഇത് നിങ്ങളുടെ മനസ്സിനെ മാത്രമല്ല നിങ്ങള്‍ ആരുമായാണോ വഴക്കിട്ടത് അവരുടെ ദിവസം തന്നെ ഇല്ലാതാക്കുന്നതിന് ഇത് കാരണമാണ്. അതിനാല്‍ എല്ലാം നല്ല പോസിറ്റീവായി മാത്രം കാണുക. നല്ലത് മാത്രം ചിന്തിച്ച് വഴക്കുകള്‍ ഇല്ലാതെ സ്വസ്ഥതയോടെ ഇരിക്കുക.

self
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at74111PM
previous arrow
next arrow
ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow