കോഴിക്കോട് ഭീമൻ ആൽമരം വീടിനുമുകളിലേക്ക് വീണ് നാലുപേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: രാമനാട്ടുകര കാരാട് വീടിന് മുകളിലേക്ക് ആൽമരം വീണ് നാലുപേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. വീട് പൂർണമായും തകർന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുത്തിമ്മൽ വേലായുധന്റെ വീടിനു മുകളിലേക്കാണ് ആൽമരം കടപുഴകി വീണത്. വേലായുധൻ, ഭാര്യ ബേബി, മകൻ ഷിൻജിത് എന്നിവർക്കാണ് പരിക്കുപറ്റിയത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരാട് തിരുത്തുമ്മൽ ക്ഷേത്രത്തിലെ ഏഴുമീറ്ററോളം ചുറ്റളവുള്ള ആൽമരമാണ് ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ വീടിനുമുകളിലേക്ക് കടപുഴകി വീണത്.

ഏകദേശം 800 വർഷം പഴക്കമുള്ള ആൽമരമാണിതെന്നാണ് നാട്ടുകാർ പറയുന്നത്. മരത്തിന്റെ ചില്ല ഭീഷണിയായിരുന്നതിനാൽ നേരത്തേ വെട്ടിമാറ്റിയിരുന്നു. ആൽമരത്തോടൊപ്പംതന്നെ തെങ്ങും മാവും കടപുഴകിവീണതായും നാട്ടുകാർ പറയുന്നു. പരിക്കേറ്റ വേലായുധൻ വീട്ടിൽനിന്ന് പുറത്തിറങ്ങി അയൽവാസിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ രക്ഷാപ്രവർത്തനം നടത്തി. വാതിൽ ചവിട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ വീട്ടിൽനിന്ന് പുറത്തെടുത്തത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...