Friday, April 11, 2025 9:13 pm

തിരുപ്പൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ വെട്ടിക്കൊന്നസംഭവം ; രണ്ടാം പ്രതി അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് തിരുപ്പൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ വെട്ടിക്കൊന്നസംഭവത്തിൽ, രണ്ടാം പ്രതി അറസ്റ്റിലായി. മുൻ വൈരാഗ്യമാണ്കൊലയ്ക്കു കാരണമെന്ന് പോലീസ് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. നാടിനെ നടുക്കിയ കൂട്ടകൊലയ്ക്ക് കാരണം ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിലെ പക. തിരുപ്പൂർ പല്ലാടം സ്വദേശിയായ സെന്തിൽ കുമാർ നടത്തിയിരുന്ന കടയിൽ സഹായി ആയിരുന്നു വെങ്കിട്ടേഷ്. എന്നാല്‍ കണക്കിൽ തിരിമറി കാണിച്ചതിനു വെങ്കിടീഷിനെ അടുത്തിടെ കടയില്‍ നിന്ന് പുറത്താക്കി. പ്രകോപനംഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ വെങ്കിട്ടേഷ് മറ്റു മൂന്നു പേരെയും കൂട്ടി കഴിഞ്ഞ ദിവസം രാത്രി സെന്തിലിന്റെ വീടിനോട് ചേർന്നുള്ള പറമ്പിൽ മദ്യപാനം തുടങ്ങി;

മദ്യലഹരിയിൽ ബഹളം വെക്കുന്നത് ചോദ്യം ചെയ്ത സെന്തിലിനെ അരിവാൾ കൊണ്ട് വെട്ടി വീഴ്ത്തിയ സംഘം നിലവിളി കേട്ടു ഓടിയെത്തിയ മറ്റ് കുടുംബാംഗങ്ങളെയും ആക്രമിച്ചു. ബിജെപി പ്രവാർത്തകൻ കൂടിയായ മോഹൻരാജ്, അമ്മ പുഷ്പാവതി എന്നിവർ തലക്ഷണം മരിച്ചു. അയൽക്കാർ ഓടിയെത്തുമ്പോഴേക്കും കടന്നു കളഞ്ഞ സംഘത്തിലുണ്ടായരുന്ന രണ്ടാം പ്രതി ചെലമുത്തുവിനെയാണ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്‌തത്. മുഖ്യപ്രതി വെങ്കിടേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. അതേസമയം സംസ്ഥാനത്തു ക്രമസമാധാന നില തകർന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. സംസ്ഥാനം അഴിമതി നിറഞ്ഞ കുടുംബ വാഴ്ചയുടെ തിക്തഫലം സംസ്ഥാനം അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

0
തിരുവനന്തപുരം: കരമന-കളിയിക്കാവിള പാതയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വെള്ളായണി...

അമ്പലവയൽ ടൗൺ ക്വാറികുളത്തിൽ മധ്യവയസ്കൻ വീണ് മരിച്ചു

0
കൽപ്പറ്റ: അമ്പലവയൽ ടൗൺ ക്വാറികുളത്തിൽ മധ്യവയസ്കൻ വീണ് മരിച്ചു. കൊട്ടിയൂർ സ്വദേശിയായ ഷാജിയാണ്...

പിണറായി വിജയന്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍

0
ചേർത്തല : പിണറായി വിജയന്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തുമെന്ന് വെള്ളാപ്പള്ളി...

പീപ്പിൾസ് ഫൗണ്ടേഷൻ കമ്യൂണിറ്റി എംപവർമെന്റ് പ്രൊജക്ട് പ്രഖ്യാപിച്ചു

0
തൃശൂർ: പീപ്പിള്‍സ് ഫൗണ്ടേഷന്‍ കമ്യൂണിറ്റി എംപവര്‍മെന്റ് പ്രൊജക്ട് സംസ്ഥാന തല പ്രഖ്യാപന...