വെട്ടൂരിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ നാലു പേർകൂടി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വ​ർ​ക്ക​ല: വെ​ട്ടൂ​രി​ൽ ഗൃ​ഹ​നാ​ഥ​നെ കൊ​ല​പ്പെ​ടു​ത്തി​യ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ നാ​ലു പേ​ർ കൂ​ടി പി​ടി​യി​ലാ​യി. ഒ​ന്നാം പ്ര​തി മേ​ൽ​വെ​ട്ടൂ​ർ ആ​ശാ​ൻ​മു​ക്ക് നൂ​റാ മ​ൻ​സി​ലി​ൽ ജാ​സ്സിം (24), ര​ണ്ടാം പ്ര​തി​യാ​യ താ​ഴെ​വെ​ട്ടൂ​ർ ചി​ല​ക്കൂ​ർ പ​ള്ളി​ക്ക് സ​മീ​പം പു​തി​യ​വി​ള വീ​ട്ടി​ൽ ഹാ​യി​സ് (25), മൂ​ന്നാം പ്ര​തി​യാ​യ മേ​ൽ​വെ​ട്ടൂ​ർ ആ​ശാ​ൻ​മു​ക്കി​ന് സ​മീ​പം ജെ​സീ​റ മ​ൻ​സി​ലി​ൽ നൂ​ഹ് (23),താ​ഴെ വെ​ട്ടൂ​ർ ക​നാ​ൽ പു​റ​മ്പോ​ക്ക് കാ​ട്ടു​വി​ള വീ​ട്ടി​ൽ സെ​യ്ദ​ലി (30) എന്നിവരെയാണ് ശ​നി​യാ​ഴ്ച ത​മ്പാ​നൂ​രി​ൽ നിന്നും പിടികൂടിയത്. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് വ​ല​വി​രി​ച്ചി​രു​ന്നു. ബ​സ്സി​ലും ബൈ​ക്കി​ലും വാ​ട​ക​യ്ക്കെ​ടു​ത്ത കാ​റി​ലു​മാ​യി പ്ര​തി​ക​ൾ നാ​ലു​പേ​രും പ​ല​യി​ട​ങ്ങ​ളി​ലാ​യി ക​റ​ങ്ങി വ​ര​വെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

പ​ര​സ്യ മ​ദ്യ​പാ​ന​വും ല​ഹ​രി ഉ​പ​യോ​ഗ​വും പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. യു​വാ​ക്ക​ൾ സം​ഘം ചേ​ർ​ന്ന് ഇ​ക്ക​ഴി​ഞ്ഞ 25 ന് ​രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ്​ വെ​ട്ടൂ​ർ കേ​ന്ദ്ര ജ​മാ​അ​ത്ത് പ​ള്ളി​ക്ക് സ​മീ​പം വെ​ട്ടൂ​ർ ച​രു​വി​ള വീ​ട്ടി​ൽ ഷാ​ജ​ഹാ​നെ (65) വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​യ ഹാ​ഷി​റി​നെ സം​ഭ​വ​സ​മ​യം​ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും റി​മാ​ൻ​ഡ്​ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ശ​നി​യാ​ഴ്ച പി​ടി​കൂ​ടി​യ നാ​ല് പ്ര​തി​ക​ളെ​യും വൈ​ദ്യ പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. ഇ​വ​രെ പി​ന്നീ​ട് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...