മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ കൂടി തുറന്നു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ കൂടി തുറന്നു. ഇതോട അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകളില്‍ കൂടി ജലം പുറത്തേക്കൊഴുകാന്‍ തുടങ്ങി. കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനും ആലോചനയുണ്ട്. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് നിലവില്‍ ഒരു സെക്കന്റില്‍ 7300 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. വൈകീട്ട് അഞ്ച് മണി മുതലാണ് തമിഴ്‌നാട് അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കാന്‍ ആരംഭിച്ചത്.

അഞ്ച് ഷട്ടറുകള്‍ 90 സെന്റിമീറ്റര്‍ വീതവും നാല് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതവും തുറന്നിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. നീരൊഴുക്ക് ശക്തമായ സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. പുതിയ ഡാം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് നടത്തിവന്ന 24 മണിക്കൂര്‍ ഉപവാസം അവസാനിച്ചു. മുല്ലപ്പെരിയാറില്‍ പ്രശ്‌ന പരിഹാരമുണ്ടാകും വരെ യുഡിഎഫ് സമരം തുടരുമെന്ന് ഡീന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...