കാട്ടുപന്നിയുടെ ഇറച്ചി വില്‍ക്കുന്നതിനിടയിൽ നാലുപേർ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കാട്ടുപന്നിയുടെ ഇറച്ചി വില്‍ക്കുന്നതിനിടയിൽ നാലുപേർ മാന്നാമംഗലം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായി. പൊന്നൂക്കര ചെമ്പകണ്ടം റോഡിൽ ഇരുട്ടാണി പറമ്പിൽ പ്രശാന്ത് (44), മങ്ങാട്ടുകാട്ടിൽ പൗളി (57), പുത്തൂർ കള്ളാടത്തിൽ റെജിൽകുമാർ (47), പുത്തൂർ പുത്തൻപറമ്പിൽ അബ്രഹാം (47) എന്നിവരാണ് പിടിയിലായത്. പ്രശാന്തും പൗളിയും എന്നിവർ പീച്ചി ഇറിഗേഷന്റെ കനാലിൽ ഇലക്ട്രിക് പോസ്റ്റിൽ നിന്നും അധികൃതമായി വൈദ്യുതി ഉപയോഗിച്ചാണ് പന്നിയെ പിടിച്ചത്. ഇതിനുമുമ്പും മാനിനെ ഷോക്കടിപ്പിച്ചു കൊന്നു ഇറച്ചിയാക്കി വില്പന നടത്തിയ കേസിൽ പ്രശാന്ത് പിടിയിൽ ആയിട്ടുണ്ട്.

പ്രതികളായ അബ്രഹാം, റെജിൽകുമാർ എന്നിവർ വിൽപ്പന നടത്തുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് 50 കിലോയോളം വരുന്ന ഇറച്ചി പ്രശാന്തിൽ നിന്നും വാങ്ങിയത്. മാന്നാമംഗലം ഫോറസ്റ്റ് സ്റ്റേഷനിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഇൻ ചാർജ് എം.പി സജീവ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.കെ.മുഹമ്മദ് ഷമീം, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി.യു.രാജകുമാര്‍, എം.എൻ.ഷിജു, കെ.എസ്.ഷിജു, പ്രവീൺ നായർ, ആർ.എസ്.രേഷ്മ, എൻ.ബി.ധന്യ, എം.ആർ.രേഷ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...