ഗുരുവായൂർ: 18 കിലോ കഞ്ചാവും രണ്ടുകിലോ ഹഷീഷ് ഓയിലുമായി നാലുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എടക്കഴിയൂർ ചിന്നക്കൽ ഷാഫി (37), പുന്നയൂർ മൂന്നയിനി കളപ്പുരക്കൽ അക്ബർ (38), അണ്ടത്തോട് വലിയകത്ത് നിയാസ് (31), തെക്കൻ പാലയൂർ രായമരക്കാർ അബ്ദുൽ റഹ്മാൻ (36) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. കുന്നംകുളം-ചാവക്കാട് റോഡിൽ കോട്ടപ്പടി ജങ്ഷന് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ചാവക്കാട് റേഞ്ച് ഓഫീസ്, മധ്യമേഖല കമ്മീഷണർ സ്ക്വാഡ്, ഡെപ്യൂട്ടി കമ്മീഷണർ സ്ക്വാഡ് എന്നീ സംഘങ്ങൾ സംയുക്തമായാണ് പ്രതികളെ കുടുക്കിയത്.
കമ്മീഷണറുടെ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് നാല് ടീമുകളായാണ് അന്വേഷണം നടത്തിയത്. ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എം. പ്രവീൺ, ഇൻറലിജൻറ്സ് വിഭാഗം ഇൻസ്പെക്ടർമാരായ എ.ബി. പ്രസാദ്, ടി. ഷിജുമോൻ, പ്രിവൻറിവ് ഓഫീസർമാരായ പി.ബി. അരുൺകുമാർ, കെ.ജെ. ലോനപ്പൻ, കെ.വി. ജീസ്മോൻ, ടി.ആർ. സുനിൽ, പി.ബി. അരുൺകുമാർ, സി.ഇ.ഒമാരായ ശ്യാം, ജോസഫ്, അനിൽ പ്രസാദ്, എം.എൻ. നിഷ, സുധീഷ്, ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. വിൽപനക്കായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് എക്സൈസ് സംഘം പറഞ്ഞു. ഉറവിടത്തെ കുറിച്ചും സംഘത്തിന്റെ ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുമെന്നും വ്യക്തമാക്കി.