18 കിലോ കഞ്ചാവും രണ്ട് കിലോ ഹഷീഷ് ഓയിലുമായി നാലുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഗു​രു​വാ​യൂ​ർ: 18 കി​ലോ ക​ഞ്ചാ​വും ര​ണ്ടു​കി​ലോ ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി നാ​ലു​പേ​രെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. എ​ട​ക്ക​ഴി​യൂ​ർ ചി​ന്ന​ക്ക​ൽ ഷാ​ഫി (37), പു​ന്ന​യൂ​ർ മൂ​ന്ന​യി​നി ക​ള​പ്പു​ര​ക്ക​ൽ അ​ക്ബ​ർ (38), അ​ണ്ട​ത്തോ​ട് വ​ലി​യ​ക​ത്ത് നി​യാ​സ് (31), തെ​ക്ക​ൻ പാ​ല​യൂ​ർ രാ​യ​മ​ര​ക്കാ​ർ അ​ബ്ദു​ൽ റ​ഹ്മാ​ൻ (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലായിരിക്കുന്നത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ന്നം​കു​ളം-​ചാ​വ​ക്കാ​ട് റോ​ഡി​ൽ കോ​ട്ട​പ്പ​ടി ജ​ങ്ഷ​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ചാ​വ​ക്കാ​ട് റേ​ഞ്ച് ഓ​ഫീ​സ്, മ​ധ്യ​മേ​ഖ​ല കമ്മീ​​ഷ​ണ​ർ സ്ക്വാ​ഡ്, ഡെ​പ്യൂ​ട്ടി ക​മ്മീഷ​ണ​ർ സ്ക്വാ​ഡ് എ​ന്നീ സം​ഘ​ങ്ങ​ൾ സം​യു​ക്ത​മാ​യാ​ണ് പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത്.

ക​മ്മീഷ​ണ​റു​ടെ സ്ക്വാ​ഡി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് നാ​ല് ടീ​മു​ക​ളാ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ചാ​വ​ക്കാ​ട് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. പ്ര​വീ​ൺ, ഇ​ൻ​റ​ലി​ജ​ൻ​റ്സ് വി​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ.​ബി. പ്ര​സാ​ദ്, ടി. ​ഷി​ജു​മോ​ൻ, പ്രി​വ​ൻ​റി​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ബി. അ​രു​ൺ​കു​മാ​ർ, കെ.​ജെ. ലോ​ന​പ്പ​ൻ, കെ.​വി. ജീ​സ്മോ​ൻ, ടി.​ആ​ർ. സു​നി​ൽ, പി.​ബി. അ​രു​ൺ​കു​മാ​ർ, സി.​ഇ.​ഒ​മാ​രാ​യ ശ്യാം, ​ജോ​സ​ഫ്, അ​നി​ൽ പ്ര​സാ​ദ്, എം.​എ​ൻ. നി​ഷ, സു​ധീ​ഷ്, ബി​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടികൂ​ടി​യ​തെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു. ഉ​റ​വി​ട​ത്തെ കു​റി​ച്ചും സം​ഘ​ത്തി​ന്റെ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കു​മെ​ന്നും വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോദ്യപേപ്പർ ചോർച്ചയിൽ ശക്തമായ നിയമപരമായ പരിഷ്കാരങ്ങൾ ആവശ്യമാണ് ; നിശബ്ദത വെടിഞ്ഞ് രാഘവ് ഛദ്ദ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്നുള്ള പ്രതിഷേധങ്ങളിൽ നിശബ്ദത വെടിഞ്ഞ്...

പുനർജനി കേസ് എഴുതിത്തള്ളാനുള്ള നീക്കത്തിനെതിരെ സിപിഎം

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പുനർജനി കേസ് എഴുതിത്തള്ളാനുള്ള സർക്കാർ നീക്കത്തിനെതിരെ സിപിഎം....

94 വ്യാജ പിഎഫ് അക്കൗണ്ടുകളിലൂടെ പണം തട്ടി ; നോക്കിയയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
മുംബൈ : പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ നോക്കിയയുടെ മുംബൈയിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ...

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ മോശം കാലാവസ്ഥയെ...