Wednesday, February 26, 2025 8:29 pm

പത്തനംതിട്ട ജില്ലയിലെ നാല് പിഎച്ച്സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ നാല് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നു. നെടുംമ്പ്രം, കുറ്റൂർ, സീതത്തോട്, പ്രമാടം ഗ്രാമ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഏപ്രിൽ 17 ന് രാവിലെ 11.30 ന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ പിഎച്ച്സികൾ കുടുംബരോഗ്യ കേന്ദ്രമാക്കി പ്രഖ്യാപിക്കും. ഉദ്ഘാടന ചടങ്ങിൽ ആരോഗ്യവും വനിത ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

ഇതോടെ ജില്ലയിൽ 25 കുടുംബാരോഗ്യ കേന്ദ്രങ്ങളുണ്ടാകും. നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി ആർദ്രം മിഷനിൽ ഉൾപ്പെടുത്തി എല്ലാവർക്കും പ്രാപ്യവും സമഗ്രവും, ഗുണനിലവാരം ഉള്ളതുമായ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനായാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നത്. ആരോഗ്യ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 15.5 ലക്ഷം രൂപയും പ്രളയ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 7.32 ലക്ഷം രൂപയും ചിലവഴിച്ചാണ് നെടുമ്പ്രം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നും 14 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായി നൽകിയ 3.93 ലക്ഷം രൂപയും ചിലവഴിച്ച് കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങളും പൂർത്തിയായി.

സീതത്തോട് കുടുംബരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ കേരളം പദ്ധതിയിൽനിന്ന്‌ 16.02 ലക്ഷവും ഗ്രാമപഞ്ചായത്ത് വിഹിതമായി 23.96 ലക്ഷം രൂപയും ചിലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. പ്രമാടം കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരണങ്ങൾക്കായി ആരോഗ്യ കേരളം ഫണ്ടിൽ നിന്ന് 15.5 ലക്ഷം രൂപ വിനിയോഗിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനും സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതുമാണ് ആർദ്രം പദ്ധതിയുടെ ലക്ഷ്യം. ഇതിനായി പി എച്ച് സി കളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നു. ആർദ്രം പദ്ധതിയുടെ ഭാഗമായുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടുന്ന പ്രീചെക്ക്, പ്രൈമറി, സെക്കൻഡറി വെയിറ്റിംഗ് ഏരിയകൾ, രോഗികളുടെ സ്വകാര്യത ഉറപ്പാക്കും വിധമുള്ള പരിശോധനാ മുറികൾ, നവീകരിച്ച ഫാർമസി, നവീകരിച്ച ലാബ്, ഇഞ്ചക്ഷൻ റൂം,ഇമ്മ്യൂണൈസേഷൻ റൂം, പാലിയേറ്റീവ് കെയർ, ശൗചാലയങ്ങൾ എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

നെടുമ്പ്രം, കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രാദേശിക പരിപാടിയിൽ അഡ്വ. മാത്യു ടി. തോമസ് എംഎൽഎ മുഖ്യാതിഥിയായിരിക്കും. പ്രമാടം, സീതത്തോട് കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ശിലാഫലക അനാച്ഛാദനം അഡ്വ.കെ.യു. ജനീഷ് കുമാർ എം എൽ എ നിർവഹിക്കും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ മുഖ്യാതിഥിയായിരിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂരില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടന്നത് മൂന്നു കൊലകള്‍

0
തൃശൂർ: തൃശൂരില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടന്നത് മൂന്നു കൊലകള്‍. വടക്കാഞ്ചേരി പോലീസ്...

രഞ്ജി ട്രോഫി ഫൈനല്‍ : തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി വിദർഭ

0
നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൻ്റെ ആദ്യ ദിവസം കളി നിർത്തുമ്പോൾ...

ഡി.സി.സി ഭാരവാഹി യോഗം നാളെ (ഫെബ്രുവരി 27 )

0
പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരുടെ...

കോന്നിയിൽ മഹാ ശിവരാത്രി ആഘോഷം നടന്നു

0
കോന്നി : കോന്നിയിലെ വിവിധ മഹാദേവ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം ആഘോഷം...