ഐപിഎൽ ; മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. വിലക്കുമാറിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ ഗുജറാത്ത് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ ഏഴാം ജയം ലക്ഷ്യമിടുമ്പോള്‍ വാംഖഡേയില്‍ പ്രതീക്ഷിക്കുന്നത് റണ്‍മഴ. കഴിഞ്ഞമാസം ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 430 റണ്‍സ് പിറന്ന അതേ പിച്ചിലാണ് മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുക. 12 റണ്‍സിന് ആര്‍സിബി ജയിച്ചെങ്കിലും ഇതിന് ശേഷം മുംബൈ തോല്‍വി അറിഞ്ഞിട്ടില്ല. റിയാന്‍ റിക്കിള്‍ട്ടണും രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ഉള്‍പ്പടെയുള്ള ബാറ്റര്‍മാരും ജസ്പ്രിത ബുമ്രയം ട്രന്റ് ബോള്‍ട്ടും നയിക്കുന്ന ബൗളിംഗ് നിരയും ഫോമിലേക്ക് എത്തിയതോടെ മുംബൈ പവര്‍ഫുള്‍.

സായ് സുദര്‍ശനും ജോസ് ബട്‌ലറും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ക്രീസിലുറച്ചാല്‍ ഗുജറാത്ത് ടൈറ്റന്‍സിന് റണ്‍സിനെക്കുറിച്ച് ആശങ്ക ഉണ്ടാവില്ല. വിശ്വസ്ത സ്പിന്നര്‍ റാഷിദ് ഖാന്റെ മങ്ങിയ ഫോമാണ് പ്രതിസന്ധി. വിലക്കുമാറി കാഗിസോ റബാഡ തിരിച്ചെത്തുന്നത് ടൈറ്റന്‍സിന് കരുത്താവും. പതിനാല് പോയിന്റ് വീതമാണെങ്കിലും റണ്‍ നിനിരക്കില്‍ മുംബൈ മൂന്നും ഗുജറാത്ത് നാലും സ്ഥാനങ്ങളില്‍. ഇരുടീമും ഏറ്റുമുട്ടിയത് ആറുതവണ. ഗുജറാത്ത് നാലിലും മുംബൈ രണ്ടിലും ജയിച്ചു. ഇത്തവണ ഗുജറാത്തിന്റെ ഹോംഗ്രൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ നേരിട്ട 36 റണ്‍സ് തോല്‍വിക്ക് പകരംവീട്ടാന്‍ കൂടിയാവും മുംബൈ ഇന്ത്യന്‍സ് വാംഖഡേയില്‍ ഇറങ്ങുക. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.

മുംബൈ ഇന്ത്യന്‍സ്: റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, വില്‍ ജാക്ക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, കോര്‍ബിന്‍ ബോഷ്, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര, കര്‍ണ്‍ ശര്‍മ.

ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാതിയ, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, ജെറാള്‍ഡ് കോട്സി/കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ഇഷാന്ത് ശര്‍മ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...