കണ്ണൂർ: ദേശീയപാത 66-ലെ നാല് റീച്ചുകൾ മേയ് 31-ന് തുറക്കും. തലപ്പാടി-ചെങ്കള (39 കിമി) ഉൾപ്പെടെ നാല് റീച്ചുകളിലെ അവസാനഘട്ട നിർമാണം നടക്കുകയാണ്. സിഗ്നൽ ബോർഡുകൾ ഒരുക്കുന്ന പ്രവൃത്തി തുടങ്ങുകയാണ്. പുതിയ നിർദേശപ്രകാരം അറിയിപ്പ് ബോർഡുകൾ മൂന്ന് ഭാഷകളിൽ ഒരുക്കും. മലയാളം, ഇംഗ്ലീഷ് എന്നിവയ്ക്കൊപ്പം ഇനി ഹിന്ദിയും എഴുതും. എന്നാൽ ദേശീയപാതയിലെ മീഡിയനുകളുടെ (നടുഭാഗം) വീതി അരമീറ്റർ മാത്രമായത് ബോർഡ് സ്ഥാപിക്കലിന് പ്രതിസന്ധിയുണ്ടാക്കുന്നു. വളവ്, വേഗപരിധി ഉൾപ്പെടെ രേഖപ്പെടുത്തുന്ന ബോർഡുകൾ ഇവിടെ സ്ഥാപിക്കാൻ അഞ്ചരമീറ്റർ ഉയർത്തിവെക്കേണ്ടി വരും.
താഴെ ഘടിപ്പിച്ചാൽ വാഹനങ്ങൾ തട്ടും. ഇത്രയും ഉയരത്തിലുള്ള സിഗ്നൽ ബോർഡുകൾ വാഹനയാത്രക്കാർ എങ്ങനെ കാണുമെന്നതും വിഷയമാണ്. 60 മീറ്ററിൽ ചെയ്യേണ്ട ആറുവരിപ്പാത 45 മീറ്ററിലേക്ക് ചുരുങ്ങിയപ്പോഴുള്ള പ്രതിസന്ധിയാണിത്. 60 മീറ്ററിലെ ആറുവരിപ്പാതയിൽ മീഡിയനുകൾക്ക് മൂന്നുമുതൽ നാലുമീറ്റർ വരെ വീതിയുണ്ടാകും.60 മീറ്റർ വീതിയുള്ള ദേശീയപാതകളിൽ മീഡിയനിലും ഇരുവശവും ചെറുപൂച്ചെടികൾ പിടിപ്പിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ ദേശീയപാതയുടെ നടുവിൽ അലങ്കാരച്ചെടി നടാൻ സ്ഥലമില്ല. മറുഭാഗത്തുനിന്നുള്ള വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് പ്രകാശം നേരിട്ട് അടിക്കുന്നത് തടയാനും കൂടിയാണ് ചെടികൾ നടുന്നത്.
ചെടിക്ക് പകരം ആന്റി ഗ്ലെയർ റിഫ്ളക്ടറുകൾ സ്ഥാപിക്കാനാണ് ശ്രമം.കാസർകോട് തലപ്പാടി-തിരുവനന്തപുരം മുക്കോല വരെ 644 കിമിറ്ററിൽ ആകെ 22 റീച്ചുകളുണ്ട്. 17 റീച്ചുകൾ പൂർത്തിയാകാൻ ബാക്കി. ഏറ്റെടുത്തത് 45 മീറ്റർ. 27 മീറ്റർ ആറുവരിപ്പാത. ഇരുവശവും 6.75 മീറ്റർ വീതം രണ്ട് സർവീസ് റോഡ്- 13.50 മീറ്റർ. രണ്ടുമീറ്റർ വീതമുള്ള നടപ്പാത (യൂട്ടിലിറ്റി കോറിഡോർ വിത്ത് ഫുട്‌പാത്ത്). അതിനപ്പുറം ക്രാഷ് ഗാർഡ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033