ബ്രഹ്‌മപുരത്തെ മാലിന്യം ജൈവവളമായി ദുബായിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സമ്പൂര്‍ണ മാലിന്യ സംസ്‌കരണത്തിലേക്കുള്ള കൊച്ചിയുടെ യാത്രയ്ക്ക് പുതുതുടക്കം. ബ്രഹ്‌മപുരത്തെ മാലിന്യത്തില്‍നിന്ന് ഉത്പാദിപ്പിച്ച ജൈവവളത്തിന്റെ ആദ്യ കയറ്റുമതി മേയര്‍ എം. അനില്‍കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. നഗരസഭാ പ്രദേശങ്ങളില്‍നിന്നുള്ള ജൈവമാലിന്യ സംസ്‌കരണത്തിന് ബ്ലാക്ക് സോള്‍ജിയര്‍ ഫ്‌ളൈ ലാര്‍വ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ലാര്‍വകള്‍ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ പ്രക്രിയയിലൂടെ ഉത്പാദിപ്പിച്ച ജൈവവളമാണ് ദുബായിയിലെ എസ്എസ്‌കെ ബ്ലന്‍ഡിങ് എല്‍എല്‍സിയിലേക്ക് കയറ്റുമതി ചെയ്തത്. 25 ടണ്‍ വരുന്ന ജൈവവളത്തിന്റെ കണ്ടെയ്നറാണ് കടല്‍മാര്‍ഗം ദുബായിയിലേക്ക് തിരിച്ചത്.

സിഗ്മ, ഫാബ്കോ എന്നീ രണ്ട് ഏജന്‍സികളാണ് നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ബ്രഹ്‌മപുരത്ത് ജൈവമാലിന്യ സംസ്‌കരണം നടത്തുന്നത്. ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷ്റഫ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബിജോയ്, ഹെല്‍ത്ത് ഓഫീസര്‍, എന്‍ജിനിയറിങ്, ആരോഗ്യവിഭാഗം ജീവനക്കാര്‍ എന്നിവര്‍ ഉറച്ച പിന്തുണ നല്‍കി. ബ്രഹ്‌മപുരം പ്ലാന്റില്‍നിന്നുള്ള ജൈവവളത്തിന്റെ കയറ്റുമതി നഗരത്തിന്റെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളിലെ ഒരു പുതിയ ചുവടുെവപ്പായി കൂടി മാറിയിരിക്കുകയാണെന്ന് മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കാനെന്ന് പിണറായി വിജയൻ

0
മലപ്പുറം: ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് അവരെ കുറിച്ച് വ്യാമോഹം ഉള്ളതുകൊണ്ടല്ല,...

അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് യൂട്യൂബ് ചാനലിന് നോട്ടീസ് അയച്ച് മാലാ പാർവതി

0
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപവാദ പ്രചാരണം...

‘ഞാനാണ് ജഡ്ജി’ ; കോടതിയില്‍ അതിക്രമിച്ച് കയറി യുവതി

0
ലഖ്‌നൗ : വാരാണസി ജില്ലാ കോടതിയില്‍ അതിക്രമിച്ചു കയറി യുവതി. തുടര്‍ന്ന്...

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്. സംസ്ഥാന...