ഈ ഉത്സവ സീസണിൽ നിരവധി ചെറുകാറുകൾ വളരെ ആകർഷകമായ വില കിഴിവുമായിട്ടാണ് പല പ്രമുഖ നിർമ്മാതാക്കളും വിൽക്കുന്നത്. ഉത്സവ സീസൺ കണക്കിലെടുത്ത് മികച്ച ഓഫറുകൾ ലഭിക്കുന്നതിനാൽ പുതിയ വാഹനം വീട്ടിലെത്തിക്കാനുള്ള ശരിയായ സമയമാണിത്. ഇവയിൽ പല മോഡലുകൾക്കും 50,000 രൂപയ്ക്ക് അടുത്ത് ക്യാഷ് ഡിസ്‌കൗണ്ടുകൾ ലഭിക്കുന്നു. എക്‌സ്‌ചേഞ്ച് ഓഫറുകളും കോർപ്പറേറ്റ് ബോണസും ഇതോടൊപ്പമുണ്ട്. ഈ ഓഫറുകൾ ഓരോ നഗരത്തിനും വ്യത്യാസമുണ്ടെന്നും ഡീലറെ ആശ്രയിച്ചിരിക്കുന്നുവെന്നും ദയവായി ശ്രദ്ധിക്കുക. കാര്യമായ ഓഫറുകളും വൻ ഡിസ്‌കൗണ്ടുകൾക്കും പുറമേ ഏകദേശം 6.0 ലക്ഷം രൂപ ഓൺ-റോഡ് വില വരുന്ന ചില ബജറ്റ് കാറുകളെ നമുക്ക് ഒന്നു നോക്കാം.
മാരുതി സുസുക്കി എസ്-പ്രസ്സോ
മാരുതി സുസുക്കി എസ്-പ്രസ്സോ വളരെ മികച്ച ഹാച്ച്ബാക്കാണ്. കാറിന്റെ ഉയരവും സീറ്റുകളുടെ പൊസിഷനും കാരണം മികച്ച രീതിയിൽ ഉള്ളിലേക്ക് പ്രവേശിക്കാനും പുറത്തേക്കിറങ്ങാനുള്ള സൗകര്യം വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT എന്നിവയുമായി കണക്ട് ചെയ്ത 68 PS പവറും 90 Nm torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.0 -ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ഇതിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവലിൽ മാത്രം ലഭ്യമാകുന്ന 56 PS പവറും 82 Nm torque ഉം നൽകുന്ന CNG വേരിയന്റിലും ഇതേ എഞ്ചിൻ പണിയെടുക്കുന്നുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സെന്റ്രൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കീലെസ് എൻട്രി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ABS + EBD എന്നീ ഫീച്ചറുകളും വാഹനത്തിൽ ഉൾക്കൊള്ളുന്നു. എസ്-പ്രെസ്സോ VXi പ്ലസ് വേരിയന്റിന് 6.10 ലക്ഷം രൂപയും VXi(O) AMT -യ്ക്ക് 6.39 ലക്ഷവും, LXi S-CNG പതിപ്പിന് 6.55 ലക്ഷം രൂപയുമാണ് വില.
മാരുതി സുസുക്കി സെലേരിയോ
വലിപ്പം, പ്രായോഗികത, വില എന്നിവയുടെ കാര്യത്തിൽ ആൾട്ടോയ്ക്കും വാഗൺആറിനും ഇടയിൽ വരുന്നതിനാൽ മാരുതി സുസുക്കി സെലേറിയോയെ ഒരു ബഡ്ജറ്റ് പ്രീമിയം ചെറു ഹാച്ച്ബാക്കായി കണക്കാക്കാം. 67 PS മാക്‌സ് പവറും 89 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 7.0 ഇഞ്ച് ടച്ച്സ്‌ക്രീൻ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, കീലെസ് എൻട്രി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, ABS + EBD എന്നിവ വാഹനത്തിൽ ഉൾപ്പെടുന്നു. ഹാച്ച്ബാക്കിന്റെ LXi വേരിയന്റിന് 5.9 ലക്ഷവും VXi -യ്ക്ക് 6.45 ലക്ഷം രൂപയുമാണ് ചെലവ് വരുന്നത്.
മാരുതി സുസുക്കി വാഗൺആർ
അർബൻ യാത്രയുടെ കാര്യത്തിൽ വാഗൺആർ ഇപ്പോഴും വളരെ മുന്നിലാണ്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഹാച്ച്ബാക്ക് വരുന്നത്. 67 PS പവറും 89 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ എഞ്ചിനാണ് ആദ്യത്തേത്. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT എന്നീ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതേ എഞ്ചിൻ CNG ഓപ്ഷനിലും ലഭ്യമാണ്. ഇത് 57 PS പവറും 82 Nm torque ഉം നൽകുന്നു. കൂടാതെ അഞ്ച് സ്പീഡ് മാനുവൽ ഓപ്ഷനിൽ മാത്രംമേ ലഭ്യമാവൂ.
റെനോ ക്വിഡ് ക്ലൈമ്പർ
ഈ ഉത്സവ സീസണിൽ കൂടുതൽ കുടുംബങ്ങളിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഒരു മോഡലാണ് റെനോ ക്വിഡ്. 6.58 ലക്ഷം രൂപ വിലയ്ക്ക് എത്തുന്ന ഈ കുഞ്ഞൻ വാഹനത്തിന് ഏകദേശം 50,000 രൂപയുടെ ഓഫറുകൾ റെനോ വാഗ്ദാനം ചെയ്യുന്നു. 800 സിസി എഞ്ചിൻ നിർത്തലാക്കിയതോടെ 67 PS പവറും 91 Nm torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ എഞ്ചിനിൽ മാത്രമേ റെനോ ക്വിഡ് ഇപ്പോൾ ലഭ്യമാകൂ.