മലപ്പുറത്ത് വനിതാ ഡോക്ടറെ പൂട്ടിയിട്ട് മര്‍ദിച്ച കേസില്‍ നാല് സ്ത്രീകൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ സ്വകാര്യ പ്രാക്ടിസ് കേന്ദ്രത്തില്‍ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ നാല് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടോപ്പാടം സ്വദേശികളായ ടി ജുമൈല (36), എ കെ കദീജ (45), എ കെ ഷഹര്‍ബാന്‍ (33), ആനമങ്ങാട് സ്വദേശി ആസ്യ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍ ആണ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെയാണ് (48) സ്വകാര്യ പരിശോധന കേന്ദ്രത്തില്‍ അകത്തു നിന്ന് പൂട്ടി മര്‍ദിച്ചത്. പെരിന്തല്‍മണ്ണ ജില്ല ആശുപത്രിക്ക് സമീപം ഡോ. സിനി ജലീല്‍ പ്രാക്ടീസ് നടത്തുന്ന സ്വകാര്യ പരിശോധന കേന്ദ്രത്തില്‍ വ്യാഴാഴ്ച വൈകിട്ട് 5.15നായിരുന്നു സംഭവം.

പ്രതികളുടെ ബന്ധുവായ 31 കാരിയെ ഗര്‍ഭാവസ്ഥയില്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യനില മോശമായതോടെ അവിടെനിന്ന് റഫര്‍ ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍വെച്ച് ഗര്‍ഭിണി മാര്‍ച്ച് 25ന് മരിച്ചു. പിന്നാലെ ആയിരുന്നു ആക്രമണം. മര്‍ദനത്തില്‍ പരിക്കേറ്റ ഡോ. സിനി ജലീല്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റിലായ പ്രതികളെ പെരിന്തല്‍മണ്ണ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ

0
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ...

പരീക്ഷകളുടെ ഉത്തരസൂചികയെക്കുറിച്ച് പരാതി നൽകാൻ ഉയർന്ന ഫീസ് ; വ്യാജപരാതികൾ കുറയ്ക്കാനെന്ന് എൻ.ടി.എ. വാദം

0
ന്യൂഡൽഹി : പരീക്ഷകളുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട് പരാതി നൽകുമ്പോൾ ഉയർന്ന ഫീസീടാക്കുന്നുവെന്ന...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...

യുജിസി നെറ്റ് ചോദ്യമുണ്ടാക്കാൻ എ.ഐ. ഉപയോഗിച്ചെന്ന് റിപ്പോർട്ട് ; നിഷേധിച്ച് എൻ.ടി.എ.

0
ന്യൂഡൽഹി : യു.ജി.സി. നെറ്റ് പരീക്ഷയിൽ മൂന്നുവിഷയങ്ങളിലെ ചോദ്യങ്ങളിൽ വ്യാപക പിഴവുകൾ...