നിർമാണം പൂർത്തിയായിട്ട് നാലുവർഷം ; ട്രാവലേഴ്‌സ് ലോഞ്ച് അടഞ്ഞു തന്നെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിർമാണം പൂർത്തിയായി നാലുവർഷം കഴിഞ്ഞിട്ടും ട്രാവലേഴ്‌സ് ലോഞ്ച് തുറന്നു കൊടുത്തില്ല. പത്തനംതിട്ട സ്വകാര്യ ബസ്‌സ്റ്റാൻഡിന്‌ സമീപമാണ് വിശ്രമകേന്ദ്രം. 2017-ന് പ്രാരംഭ നടപടികൾ ആരംഭിച്ചിരുന്നു. നിർമാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനായി നഗരസഭയുമായി ചർച്ചകൾ തുടങ്ങി. 2019-ൽ നഗരസഭ സ്ഥലം വിട്ടുനൽകി. 2020 ജനുവരി 30-ന് ട്രാവലേഴ്‌സ് ലോഞ്ചിന്റെ നിർമാണം ആരംഭിച്ചു. മന്ത്രി വീണാ ജോർജിന്റെ ആസ്തിവികസന പദ്ധതിയുടെ ഭാഗമായി 65 ലക്ഷം രൂപ ചെലവിട്ട് 2021 ജനുവരി 30-ന് നിർമാണം പൂർത്തിയാക്കി.

2400 ചതുരശ്രഅടിയാണ് കെട്ടിടത്തിന്റെ വിസ്തീർണം. സ്ത്രീകൾക്ക് പ്രത്യേക വിശ്രമമുറി, ശൗചാലയം, ഭിന്നശേഷിക്കാർക്കുള്ള സൗകര്യം തുടങ്ങിയ സൗകര്യങ്ങളൊരുക്കാൻ ആലോചനയുണ്ടായിരുന്നു. ഭക്ഷ്യവകുപ്പുമായി ചേർന്ന് ഹോട്ടൽ തുടങ്ങാമെന്ന ചർച്ചയും ഇതിനിടെ ഉയർന്നു. എന്നാൽ നാലുവർഷം പിന്നിട്ടിട്ടും കെട്ടിടം സഞ്ചാരികൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ തുറന്നുകൊടുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടാക്സി ഡ്രൈവറായ യുവാവിനെ കാലടി പോലീസ് സ്റ്റേഷനിൽ ക്രൂരമായി മർദ്ദിച്ചതിൽ നടപടി

0
കൊച്ചി: കാലടി പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത ടാക്സി ഡ്രൈവറായ യുവാവിനെ...

കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങളുടെ ഏറ്റുമുട്ടൽ : സ്റ്റാഫ് നഴ്സിന് പരിക്ക്

0
കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ...

മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു ; നിരവധി ആളുകൾ ആശുപത്രിയിൽ

0
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു. നിരവധി...

ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി അബിൻ വർക്കി

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ...