പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് രോഗികള്‍ക്ക് ഫൌളര്‍ ബെഡ് വിതരണം ചെയ്തു. ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് രോഗികള്‍ക്കുള്ള ഫൌളര്‍ ബെഡ് വിതരണ ഉദ്ഘാടനം ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടന്നു. പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വിഹിതം ചെലവഴിച്ച് ബെഡ്ഡിന് 27500/ രൂപ വിലയുള്ള ആധുനിക രീതിയലുള്ള 10 ബെഡ്ഡുകളുടെ വിതരണമാണ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍ സ്വാഗതം ആശംസിച്ചു. ഇളമണ്ണൂര്‍ വിഷ്ണു ഭവനത്തില്‍ വിശ്ണുവിന് ഫൌളര്‍ ബെഡ് നല്‍കി വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീന പ്രഭ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജീവ് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ അരുണ്‍ രാജ്, സതീഷ് കുമാര്‍ എന്നിവര്‍ ആശംസ അറിയിച്ചു. മെഡിക്കല്‍ ഓഫീസര്‍ ബെറ്റ്സി ജേക്കബ് കൃതഞ്ജത രേഖപ്പെടുത്തി.
പാലിയേറ്റീവ് രോഗികള്‍ക്ക് ഫൌളര്‍ ബെഡ് വിതരണം ചെയ്തു
RECENT NEWS
Advertisment