വനപാതയില്‍ മാലിന്യം തള്ളുന്നവരെ പിടികൂടുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

റാന്നി : ഒരാഴ്ചക്കാലമായി പ്ലാച്ചേരിയിലെ വനപാലകരുടെ നേതൃത്വത്തില്‍ വനപാതയില്‍ മാലിന്യം തള്ളുന്നവരെ പിടികൂടുവാനുള്ള ശ്രമം അട്ടിമറിക്കാന്‍ ബാഹ്യ ഇടപെടലെന്നാരോപണം ശക്തം.ഉദ്യോഗസ്ഥരെ പരസ്യമായി അധിക്ഷേപിക്കുകയും മാനസികമായി തളര്‍ത്തി നടപടിയില്‍ നിന്നും ഒഴിവാകാനും ശ്രമം. ഡി.എഫ്.ഒയുടെ നിര്‍ദ്ദേശ പ്രകാരം വനം ഉദ്യോഗസ്ഥർ രാത്രിയും പകലും ഒരുപോലെ പരിശ്രമിച്ചതിന്റെ ഫലമായി റാന്നി എരുമേലി റോഡിൽ കനകപ്പലത്തിനും കരിമ്പിൻതോടിനുമിടയിൽ മാലിന്യം നിക്ഷേപിക്കാൻ വന്ന ആറോളം വാഹനങ്ങളാണ് പിടിച്ചെടുത്തത്. മാലിന്യങ്ങൾ കുന്നുകൂടുന്നതനുസരിച്ചു പരിസരം മലിനമാകുകയും വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടും നേരിട്ടതോടെയാണ് ഉദ്യോഗസ്ഥര്‍ നടപടിയുമായി രംഗത്തിറങ്ങിയത്.

ഇതോടെ സമൂഹത്തിലെ ഉന്നത സ്ഥാനത്തുള്ള പലരുടേയും മുഖംമൂടികള്‍ പുറത്തായി.കഴിഞ്ഞ ദിവസം പകല്‍ മാലിന്യവുമായി വന്ന വാഹനം കസ്റ്റഡിയിൽ എടുക്കാന്‍ ശ്രമിച്ചത് ചെറുവള്ളി സ്വദേശി തടയാന്‍ ശ്രമിച്ചതാണ് പ്രശ്നമായത്.അനാവശ്യമായി ഇടപെടുകയും ഉദ്യോഗസ്ഥരോടു മോശപ്പെട്ട വാക്കുകൾ ഉപയോഗിക്കുകയും ചെയ്തതിനെ തുടര്‍ന്ന ഇയാളെ എരുമേലി പൊലീസ് എത്തി അറസ്റ്റു ചെയ്തു. പിന്നീട് വൈകിട്ട് മുക്കൂട്ടുതറയിൽ നിന്നും മാലിന്യം തള്ളാൻ വന്ന വാഹനം പിടിച്ചെടുത്ത് പ്ലാച്ചേരി വനം സ്റ്റേഷനിലേക്കു മാറ്റി. ഇതിനിടെ മാരുതികാറില്‍ വന്ന നാലംഗ സംഘം സ്റ്റേഷന്റെ മുന്നിൽ വന്ന് പ്രകോപനപരമായ രീതിയിൽ പെരുമാറുകയ വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ അസഭ്യങ്ങൾ പറയുകയും ചെയ്തു. പിന്നീട് വാഹനവുമായി കടന്നു കളയാൻ ശ്രമിക്കവേ ഒരാളെ വനപാലകര്‍ പിടികൂടി മണിമല പോലീസിൽ ഏൽപ്പിച്ചു.

നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പരമാവധി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചിലര്‍ മറ്റുള്ളവർക്ക് വേണ്ടി ഒത്താശയുമായി വിളിക്കാറുണ്ടെന്നും അനുസരിച്ചില്ലങ്കിൽ സ്ഥലംമാറ്റം അടക്കമുള്ള ഭിഷണിപ്പെടുത്തലുകൾ ഉണ്ടാകാറുണ്ടെന്നും വേദനയോടെ ഉദ്യോഗസ്ഥർ പറയുന്നു.ഇതിനിടെ ഉദ്യോഗസ്ഥരെ പിന്തുണച്ചെന്നാരോപിച്ച് പ്ലാച്ചേരി സ്വദേശിയായ പൊതു പ്രവര്‍ത്തകനെതിരെ മാലിന്യം തള്ളുന്നതില്‍ നടപടി നേരിട്ടവര്‍ ഭീക്ഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഈ വിവരങ്ങള്‍ കാട്ടി റാന്നി പോലീസില്‍ ഇദ്ദേഹം പരാതി നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...