കോന്നി : കോന്നി പൂങ്കാവ് റോഡിൽ ആനക്കൂട് വരെയുള്ള ഭാഗങ്ങളിൽ ഓടക്ക് സ്ലാബ് സ്ഥാപിക്കാത്തത് അപകട ഭീഷണി
ഉയർത്തുന്നു.ബി എം ആൻഡ് ബി സി നിലവാരത്തിൽ ടാർ ചെയ്ത റോഡിൽ നിരവധി വാഹനങ്ങൾ ആണ് സഞ്ചരിക്കുന്നത്.വലിയ വാഹനങ്ങൾ അടക്കം കടന്നുപോകുന്ന റോഡിൽ വാഹനത്തിന്റെ ടയറുകൾ ഓടയിൽ തഴുന്നതിന് സാധ്യതയും ഏറെയാണ്.മാത്രമല്ല കാൽ നട യാത്രക്കാർക്കും ഇത് ഭീഷണിയാകുന്നുണ്ട്. കോന്നി താലൂക്ക് ആശുപത്രി, ആനക്കൂട്, കെ എസ് ഇ ബി ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ,ആരാധനാലയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ എല്ലാം പോകുന്നതിനും ജനങ്ങൾ ഈ റോഡിനെ ആശ്രയിക്കുന്നു. ഇരു ചക്ര വാഹന യാത്രക്കാർക്കാണ് ഇത് കൂടുതൽ അപകട ഭീഷണി ആകുന്നത്.പുനലൂർ പത്തനംതിട്ട റോഡിന് സാമാന്തരമായി പത്തനംതിട്ടയിൽ എത്തുന്നതിനും ജനങ്ങൾ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്.