കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് പുലർച്ചെയോടെ മരണപ്പെട്ടു. കോഴിക്കോട് നടുവണ്ണൂർ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജുവിന്റെയും റീനയുടെയും ഇളയ മകൾ ഇതൾ ആണ് നാടിനെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ശക്തമായ പനിയെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാവുന്തറ എ.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഇതൾ.

കടുത്ത പനിയെ തുടർന്ന് ദിവസങ്ങളോളം ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു.ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. തുടർന്ന് ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് രാവിലെ 10.30 ഓടെ കാവുന്തറയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...