മേത്തല: മേത്തലയില്‍ വീണ്ടും കുറുക്കന്റെ ആക്രമണം. മേത്തല കടുക്കചുവട് ഭാഗത്താണ് ചൊവ്വാഴ്ച വൈകീട്ടോടെ കുറുക്കന്റെ ആക്രമണം ഉണ്ടായത്. തൃക്കുലശേഖരപുരത്ത് മുരളീധരന് (67), മകള്‍ കൃഷ്ണപ്രിയ (11), മുരിക്കുംതറ ശുഭയുടെ മകള്‍ ശ്രീദേവി (27), കൈമപറമ്ബില് പ്രിയ ലക്ഷ്മി (42), ഈശ്വരമംഗലത്ത് വിജീഷ് (40), താലപ്പുള്ളി വിഷ്ണു തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന ആറാം ക്ലാസുകാരിക്കും കുറുക്കന്റെ കടിയേറ്റിട്ടുണ്ട്.
ഈ പ്രദേശത്ത് ആൾ താമസമില്ലാത്ത ഏക്കറിലധികം സ്ഥലം കാടുപിടിച്ചു കിടക്കുന്നുണ്ട്. ഇവിടെയാണ് കുറുക്കന് താവളമെരുക്കിയിരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.