എഫ് പി ഓ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഇലന്തൂർ : കാർഷിക മേഖലയിൽ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച ആധായം ലക്ഷ്യം വെച്ച് കാർഷിക കൂട്ടായ്മയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിൽ പറക്കോട്, ഇലന്തൂർ ബ്ലോക്കുകളിലെ നൂറ്റി അറുപത് കർഷകരുടെ സഹകരണത്തിൽ കർഷകർക്ക് മികച്ച ആധായം ലഭിക്കുന്നതിന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ലക്ഷ്യം വെച്ച് രൂപീകൃതമായ കാർഷിക വ്യവസായ സംരംഭമാണ് പറക്കോട് എഫ് പി ഓ – ഫാം പ്ലാനിങ് ഓർഗാനൈസേഷൻ. എഫ് പി ഓ പ്രസിഡന്റ്‌ ശിവശങ്കര പിള്ള അധ്യക്ഷം വഹിച്ച യോഗത്തിൽ സെക്രട്ടറി മനോജ്‌ എസ് സ്വാഗതവും ബഹു. ഡെപ്യൂട്ടി സ്പീക്കർ അടൂർ എം എൽ എ ചിറ്റയം ഗോപകുമാർ ഔദ്യോഗിക ഉദ്ഘാടനവും ഓഫീസ് ഉദ്ഘാടനവും നിർവ്വഹിച്ചു.

ആനുകാലിക സാഹചര്യത്തിൽ യുവജനങ്ങളെ ഉൾപ്പടെ കാർഷീക മേഖലയിൽ എത്തിക്കാൻ മികച്ച കാർഷിക ഉൽപ്പന്ന വരുമാനം ലക്ഷ്യം വെച്ചാണ് എഫ് പി ഓ കൾ പ്രവർത്തിക്കേണ്ടുന്നതെന്ന് എം എൽ എ അഭിപ്രായപ്പെട്ടു. ചടങ്ങിൽ പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ തുളസീധരൻ മുഖ്യ പ്രഭാഷണവും ഇലന്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ ഇന്ദിരാ ദേവി ലോഗോ പ്രകാശനവും ഡി ഡി എ റോഷൻ ജോർജ് പദ്ധതി വിശദീകരണവും ഡി പി ഡി സുസ്മിത എൽ കർഷകർക്കുള്ള വിശദമായ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ എന്നിവയും അവതരിപ്പിച്ചു. പറക്കോട് എഫ് പി ഓ പ്രവർത്തന ക്ഷമമാകുന്നതിനനുസരിച്ചു കർഷകരുടെ സൗകര്യം കണക്കിലെടുത്ത് ഇലന്തൂരിലും ഒരു ശാഖ തുറന്ന് പ്രവർത്തിക്കുമെന്നും ജെ ഇന്ദിരാ ദേവി അഭിപ്രായപ്പെടുക ഉണ്ടായി. ചടങ്ങിൽ പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കുഞ്ഞന്നാമ്മ കുഞ്ഞ്, ഇലന്തൂർ ബ്ലോക്ക്‌ ഡി ഡി എ സുനിൽ കുമാർ, എഫ് പി ഓ ട്രഷറർ രെഞ്ചു എന്നിവർ ആശംസാ പ്രസംഗം നടത്തി. ചടങ്ങിൽ കൃഷി ഉദ്യോഗസ്ഥർ, കർഷക സംഘടന ഭാരവാഹികൾ, കർഷകർ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...