മുനമ്പത്തെയും വിഴിഞ്ഞത്തെയും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കണ്ണടച്ച് ഇരുട്ടാക്കുന്ന ഒരു സംവിധാനമായിരുന്നു ഇതുവരെ ഉണ്ടായിരുന്നതെന്ന് ഫാ.യൂജിന്‍ പെരേര

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുനമ്പത്തെയും വിഴിഞ്ഞത്തെയും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കണ്ണടച്ച് ഇരുട്ടാക്കുന്ന ഒരു സംവിധാനമായിരുന്നു ഇതുവരെ ഉണ്ടായിരുന്നതെന്ന് ലത്തീന്‍ സഭ അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര. മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.തീരപ്രദേശത്ത് ഓരോ വര്‍ഷകാലത്തും അപകടങ്ങള്‍ വര്‍ധിക്കുകയാണ്. വിഴിഞ്ഞം തുറമുഖം വന്ന ശേഷം കടലിന്റെ സ്ഥിതിയില്‍ വലിയ മാറ്റം വന്നു. ഒഴുക്കില്‍ മാറ്റം വന്നു. ആരോഗ്യമുള്ളവര്‍ പോലും കടല്‍ചുഴിയില്‍ പെടുന്ന അവസ്ഥയായി. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്ന മന്ത്രി വേണമെന്നായിരുന്നു ആവശ്യം. അത് ഉത്തരവാദിത്തപ്പെട്ട ആളുകളെ അറിയിക്കുകയും ചെയ്തു. മന്ത്രിസഭ രൂപീകരണത്തിലെ അന്തര്‍നാടകം കാരണം അത് പരിഗണിക്കപ്പെട്ടില്ല.മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച പോസിറ്റീവായി കാണുന്നു. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ക്രിയാത്മക ഇടപെടല്‍ നടത്താന്‍ അദ്ദേഹം സന്നദ്ധനാണ്. മത്സ്യത്തൊഴിലാളികളുടെ മനസ്സറിയുന്ന ആളായിരിക്കണം ഫിഷറീസ് മന്ത്രി. ഉദ്യോഗസ്ഥരിലും ഭരണസംവിധാനത്തിലും ആ ഒരു മനസ്സ് സൃഷ്ടിക്കാനുള്ള ശ്രമം നടത്തണം.മുതലപ്പൊഴിയില്‍ 86ഓളം മത്സ്യത്തൊഴിലാളികള്‍ മരിക്കാന്‍ കാരണം ഭരണചക്രം തിരിക്കുന്നവര്‍ക്ക് കടലിന്റെ ഒഴുക്ക് അറിയാത്തതാണ്. അത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും അറിവും ഉള്ളയാളായിരിക്കണം ഫിഷറീസ് മന്ത്രിയെന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...