Thursday, March 28, 2024 2:01 am

ബിഷപ്പ് ജോസഫ് പാംപ്‌ളാനിയുടേത് പക്വതയില്ലാത്ത പ്രസ്താവനയാണെന്ന് ഫാദര്‍. പോള്‍ തേലക്കാട്ട്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: റബ്ബറിന് 300 രൂപ തറവില പ്രഖ്യാപിച്ചാല്‍ ബിജെപിയെ സഹായിക്കാമെന്ന തലശേരി അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനിയുടെ പ്രസ്താവനയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പ്രമുഖര്‍ പ്രതികരിച്ചു. ബിജെപിയെ തുണയ്ക്കുമെന്ന പരാമര്‍ശത്തെ ഇരുമുന്നണികളും ആശങ്കയോടെയാണ് കാണുന്നത്. ബിഷപ്പ് ജോസഫ് പാംപ്‌ളാനിയുടേത് പക്വതയില്ലാത്ത പ്രസ്താവനയാണെന്ന് ഫാദര്‍. പോള്‍ തേലക്കാട്ട് പറഞ്ഞു.

Lok Sabha Elections 2024 - Kerala

ബിജെപി ആളുകളെ വിലക്കെടുക്കുന്നു, അതേ നിലയിലുള്ള പ്രസ്താവനയാണ് ബിഷപ്പിന്റേത്. അദ്ദേഹം കൈകാര്യം ചെയ്തത് ഗൗരവമേറിയ വിഷയമാണ്. അല്‍പ്പംകൂടി ഗൗരവത്തോടെ അതിനെ കാണണമായിരുന്നു. പാംപ്ലാനിയുടെ പ്രസ്താവനയെ കേരളത്തിലെ കത്തോലിക്കര്‍ പിന്തുണക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്തുകാശിന് ആത്മാവിനെ വില്‍ക്കുന്നത് പോലുള്ള നടപടിയാണിത്. റബര്‍വിലയെ അടിസ്ഥാനമാക്കി രാഷ്ട്രീയ തീരുമാനമെടുക്കുന്നത് ആത്മഹത്യാപരമാണെന്നും ഫാദര്‍ പോള്‍ തേലക്കാട് പറഞ്ഞു.

ബിഷപ്പിന്റെ പ്രസ്താവന അപകടകരമാണെന്നും രാജ്യത്തിലെ സ്ഥിതി മനസിലാക്കാതെയാണ് അദ്ദേഹം ബിജെപിയെ സഹായിക്കാന്‍ പോകുന്നതെന്നും ഇന്ത്യന്‍ കറന്‍സ് ചീഫ് എഡിറ്റര്‍ ഫാദര്‍ സുരേഷ് മാത്യുവും പ്രതികരിച്ചു. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും നേരെ ഉത്തരേന്ത്യയില്‍ നടക്കുന്നത് വലിയ ആക്രമണമാണ്. സംഘപരിവാറിനോട് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഭയുടെ പഠനം മനസിലായിട്ടില്ല. ‘നോട്ടിന് വോട്ട്’ എന്നതിന് തുല്യമാണ് ആര്‍ച്ച്‌ ബിഷപ്പിന്റെ പ്രസ്താവന. നേട്ടമുണ്ടായാല്‍ വോട്ട് ചെയ്യാം എന്ന് ഒരു ആര്‍ച്ച്‌ ബിഷപ്പിനും പറയാന്‍ അവകാശമില്ലെന്നും സുരേഷ് മാത്യു പറഞ്ഞു.

അതേസമയം, ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ പിന്തുണച്ച്‌ കത്തോലിക്ക കോണ്‍ഗ്രസ് രംഗത്തെത്തി.ഇന്നലെ കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതാ കമ്മറ്റി ആലക്കോട് സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പാപ്ലാനിയുടെ വിവാദ പ്രസംഗം. കേരളത്തിലെ ഇടത് വലത് മുന്നണികള്‍ കര്‍ഷക താത്പര്യം സംരക്ഷിക്കുന്നില്ലന്ന ന്യായം പറഞ്ഞായിരുന്നു ബിജെപിയെ സഹായിക്കാന്‍ മടിക്കില്ലന്ന ആര്‍ച്ച്‌ ബിഷപ്പിന്റെ പ്രഖ്യാപനം.

പ്രസംഗം രാഷ്ട്രീയ വിവാദമായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ആര്‍ച്ച്‌ ബിഷപ്പ് മുന്‍ നിലപാട് ആവര്‍ത്തിച്ചു. മാത്രമല്ല, ബിജെപി അടക്കം കര്‍ഷക താത്പര്യം സംരക്ഷിക്കാന്‍ മുന്നോട്ട് വരുന്ന ആരോടും അയിത്തമില്ലന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. ഇതിന് പിന്നാലെയാണ് ആര്‍ച്ച്‌ ബിഷപ്പിനെ പിന്തുണച്ച്‌ കത്തോലിക്കാ കോണ്‍ഗ്രസും പ്രസ്താവന ഇറക്കിയത്.

കണ്ണൂര്‍ ആലക്കോട് നടന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം. ‘റബറിന് വിലയില്ല. ആരാണ് ഉത്തരവാദി. കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ റബറിന്റെ വില 250 രൂപയാക്കി മാറ്റാന്‍ കഴിയും. തെരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ലായെന്ന സത്യം ഓര്‍ക്കുക. റബറിന്റെ വില 300 രൂപയായി പ്രഖ്യാപിച്ച്‌ ആ റബര്‍ കര്‍ഷകനില്‍ നിന്നും എടുക്കണമെന്നും എടുക്കുക. നിങ്ങള്‍ക്ക് ഒരു എംപിയും ഇല്ലെന്ന് വിഷമം കുടിയേറ്റ ജനത മാറ്റിത്തരാം. ഞങ്ങള്‍ക്ക് രാഷ്ട്രീയമല്ല, ഗതികേടിന്റെ മറുകരയില്‍ നില്‍ക്കുകയാണ്.’ എന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മസാല ബോണ്ട് കേസ് : ഇഡി സമൻസ് ചോദ്യം ചെയ്‌ത് തോമസ് ഐസക് വീണ്ടും...

0
കൊച്ചി: മസാല ബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്‌ത് തോമസ്...

പയ്യന്നൂരിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

0
കണ്ണൂർ: പയ്യന്നൂരിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. രാമന്തളി...

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരിച്ചടി ; തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്

0
തൃശൂര്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്...

ഗുണനിലവാരമില്ല, ഈ 40 മരുന്നുകൾ വിതരണം ചെയ്യരുത്

0
തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ...