Tuesday, April 15, 2025 1:01 pm

പാലക്കാട് സപ്ലൈകോയ്ക്കു മുന്നില്‍ കര്‍ഷക ഐക്യസമിതി നെല്ല് കത്തിച്ച്‌ പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നെല്ല് സംഭരണ വീഴ്ച തുടര്‍ന്നാല്‍ ഇതര സംസ്ഥാന മില്ലുകളെ പരിഗണിക്കണമെന്ന് കര്‍ഷക ഐക്യസമിതി. കൊയ്ത്തുകാലത്തെ കര്‍ഷകന്‍റെ ബലഹീനത മുതലെടുക്കാന്‍ വേണ്ടി മാത്രം നെല്ല് സംഭരണ വിഷയത്തില്‍ കേരളത്തിലെ മില്ലുകള്‍ വീഴ്ച വരുത്തുകയാണെന്നും ഇത് തുടര്‍ന്നാല്‍ നെല്ല് സംഭരണത്തിനായി സംസ്ഥാനത്തിന് പുറത്തുള്ള മില്ലുകളെക്കൂടി പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് പാലക്കാട് കര്‍ഷക മുന്നേറ്റം വിളിച്ചു ചേര്‍ത്ത കര്‍ഷക ഐക്യസമിതി ആവശ്യപ്പെട്ടു. ഇതിനായി ടെണ്ടര്‍ മാതൃകയിലുള്ള പദ്ധതി സര്‍ക്കാര്‍ തലത്തില്‍ ആവിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു.

നെല്ല് സംഭരണത്തില്‍ അധികാരികള്‍ ഉണ്ടാക്കുന്ന കാലവിളംബം ഒഴിവാക്കി സംഭരണം ഉടന്‍ ആരംഭിക്കുക. സംഭരണ വില 35 രൂപയാക്കുക. രാസവളങ്ങളുടെ വിലക്കയറ്റം തടയുക, കാര്‍ഷിക ജോലികള്‍ക്കുള്ള യന്ത്രസാമഗ്രികളുടെ വില കുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു സപ്ലൈകോ ഓഫീസിന് മുന്നില്‍ നെല്ല് കത്തിച്ചുകൊണ്ടുള്ള രോഷ പ്രതിഷേധം നടത്തി.സജീഷ് കുത്തനൂര്‍ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന്‍ മണ്ണാര്‍ക്കാട് അദ്ധ്യക്ഷനായി. വേലായുധന്‍ കൊട്ടേക്കാട് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുള്‍ അസീസ്, ഹരിദാസന്‍ കല്ലടിക്കോട്, ജോര്‍ജ് സിറിയക്, കാര്‍ത്തികേയന്‍, ഗോപാലന്‍ മലമ്പുഴ, എന്നിവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കലഞ്ഞൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളില്‍ നടന്നത് മൂന്നു തലമുറയിലെ അധ്യാപക...

0
കലഞ്ഞൂർ : ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ...

ജാതി സെൻസസ്: ഡികെ ശിവകുമാറിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം ഇന്ന്

0
ബംഗളുരു: കർണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിൽ...

അമിതവേഗതയിലെത്തിയ ലോറി മൂന്ന് വാഹനങ്ങളിലിടിച്ച് നിരവധി പേർക്ക് പരിക്ക്

0
പാണ്ടിക്കാട്: ടൗണിൽ അമിതവേഗതയിലെത്തിയ ലോറി മൂന്ന് വാഹനങ്ങളിലിടിച്ച് നിരവധി പേർക്ക് പരിക്ക്....