അമിതവേഗതയിലെത്തിയ ലോറി മൂന്ന് വാഹനങ്ങളിലിടിച്ച് നിരവധി പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പാണ്ടിക്കാട്: ടൗണിൽ അമിതവേഗതയിലെത്തിയ ലോറി മൂന്ന് വാഹനങ്ങളിലിടിച്ച് നിരവധി പേർക്ക് പരിക്ക്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം. പാലക്കാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് സിമന്‍റുമായി പോകുകയായിരുന്ന ലോറി പെരിന്തൽമണ്ണ ഭാഗത്തുനിന്നും നിലമ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന ട്രാവലറിലും കാറിലും ഇടിച്ച ശേഷം റോഡരികിലെ പാർക്കിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന ഓട്ടോക്കുള്ളിൽ ഡ്രൈവർ കുടുങ്ങിക്കിടന്നു. പാണ്ടിക്കാട് പോലീസ്, മഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമന സേന, ട്രോമാകെയർ പ്രവർത്തകർ, പോലീസ് വളന്‍റിയർമാർ, നാട്ടുകാർ എന്നിവർ ചേർന്ന് ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അയാളെ പുറത്തെടുത്തത്. ഇയാളെ പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോക്കുള്ളിൽ കുടുങ്ങിക്കിടന്ന ഇയാളെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ കാറിലെയും ട്രാവലറിലെയും യാത്രക്കാരെ ആദ്യം പാണ്ടിക്കാട്ടെയും പിന്നീട് പെരിന്തൽമണ്ണയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മകളുമായുള്ള വിവാഹാലോചന നിരസിച്ചതിന് അച്ഛനേയും മകനേയും കെട്ടിയിട്ട് മർദിച്ച സംഭവം ; പ്രതികൾക്കായി പോലീസ്...

0
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളല്ലൂരിൽ മകളുമായുള്ള വിവാഹാലോചന നിരസിച്ചതിന് അച്ഛനേയും മകനേയും കെട്ടിയിട്ട്...

പാലക്കാട് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം അംഗം രാജിവെച്ചു

0
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം...

സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലുള്ള പരിശീലകരുടെ ശമ്പളം ഉടൻ ലഭ്യമാക്കുമെന്ന് കായിക മന്ത്രി ഒ.ജെ...

0
തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലുള്ള പരിശീലകരുടെ ശമ്പളം ഉടൻ ലഭ്യമാക്കുമെന്ന്...

കോട്ടയത്തെ കൂട്ട ആത്മഹത്യാ ശ്രമം ; പോലീസ് കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങൾ പരിശോധിക്കുന്നു

0
കോട്ടയം: കോട്ടയം കൂരോപ്പാടയിലെ കൂട്ട ആത്മഹത്യാ ശ്രമത്തിൽ പോലീസ് കുടുംബത്തിന്റെ സാമ്പത്തിക...