ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ഏറെക്കാലത്തെ ആവിശ്യമായ യു.എന്‍ സുരക്ഷ സമിതിയില്‍ സ്ഥിരാംഗത്വം നേടുന്നതിനെ പിന്തുണച്ച് ഫ്രാന്‍സും ബ്രിട്ടനും. റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍, യു.എസ് എന്നിവയാണ് നിലവില്‍ സുരക്ഷ സമിതിയിലെ സ്ഥിരാംഗങ്ങള്‍. ഇന്ത്യയുടെ ആവശ്യത്തെ ഫ്രാന്‍സ് പൂര്‍ണമായി പിന്തുണക്കുകയാണെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറും പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ പൊതുസമ്മേളനത്തിലാണ് മക്രോണ്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. യുഎന്‍ സുരക്ഷാസമിതി സ്തംഭിച്ച അവസ്ഥയിലാണെന്നും പ്രാതിനിധ്യം വര്‍ധിപ്പിച്ച് കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും മക്രോണ്‍ പറഞ്ഞു. സുരക്ഷ സമിതി വികസിപ്പിക്കുന്നതിന് ഫ്രാന്‍സ് അനുകൂലമാണ്. ജര്‍മനി, ജപ്പാന്‍, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും ആഫ്രിക്കയെ പ്രതിനിധീകരിച്ച് രണ്ട് രാജ്യങ്ങള്‍ക്കും സ്ഥിരാംഗത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള ശ്രമങ്ങള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും അറിയിച്ചിരുന്നു. ക്വാഡ് ലീഡേഴ്സ് ഉച്ചകോടിക്കിടെയാണ് ബൈഡന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണ അറിയിച്ചത്. യുഎന്‍ രക്ഷാസമിതി പരിഷ്‌കരിക്കുന്നതിനും ക്വാഡ് നേതാക്കള്‍ പിന്തുണ വാഗ്ദാനം ചെയ്തു. ഇന്ത്യയുടെ നേതൃത്വത്തെയും ജി-20യിലും ഗ്ലോബല്‍ സൗത്തിലും പ്രധാനമന്ത്രി മോദിയുടെ പങ്കിനെയും ബൈഡന്‍ അഭിനന്ദിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1