ഇരവിപേരൂർ അഞ്ചാം നമ്പർ അങ്കണവാടിക്ക്‌ കെട്ടിടമാകുന്നു

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ : പഞ്ചായത്തിലെ അഞ്ചാംനമ്പർ അങ്കണവാടിയിലെ കുരുന്നുകൾക്ക് കെട്ടിടമാകുന്നു. 24 വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തനം. ഇത്രയും കാലമായിട്ടും സ്വന്തമായി സ്ഥലം ലഭിക്കാതെ വന്നതാണ് കെട്ടിട നിർമാണം വൈകാൻ ഇടയാക്കിയത്. അങ്കണവാടി തുടങ്ങിയശേഷം കെട്ടിടങ്ങൾ പലതവണ മാറിമാറി പ്രവർത്തിക്കേണ്ടി വന്നു. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്താണ് പുതിയത് പണിയുന്നത്. ഭൂരഹിതർക്ക് വീടുകൾ നിർമിക്കാൻ പമ്പാ ജലസേചന പദ്ധതിയുടെ 56 സെന്റ സ്ഥലം പഞ്ചായത്തിന് വിട്ടുകിട്ടിയിരുന്നു. ലൈഫ് ഭവനപദ്ധതിയിൽ ഫ്‌ളാറ്റ് നിർമിക്കാൻ 2018-ൽ കൊടുത്താണിത്. എന്നാലിത് പണിയേണ്ടെന്ന സർക്കാർ ഉത്തരവ് വന്നതോടെ ഈ സ്ഥലം ഉപയോഗപ്പെടുത്താൻ കഴിയാതെ വന്നു. ഇതിൽനിന്ന് അഞ്ചുസെന്റ് അങ്കണവാടിക്ക്‌ കൈമാറിയാണ് കെട്ടിടം നിർമാണം. ഇതിനായി 14 ലക്ഷം രൂപ ചെലവാകും. ജില്ലാ പഞ്ചായത്ത് 10 ലക്ഷവും കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ രണ്ടുലക്ഷവും പഞ്ചായത്ത് തനത് ഫണ്ടിൽവരുന്ന രണ്ടുലക്ഷവും ഇതിൽ ഉൾപ്പെടും. ആറാം വാർഡിൽ വരുന്ന അങ്കണവാടിയാണിത്. ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻ പിള്ളയും വൈസ് പ്രസിഡന്റ് സാലിജേക്കബും ചേർന്ന് നടത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...