പത്തനംതിട്ട : പൊതു സമൂഹത്തെ നിർണ്ണായകമായി സ്വാധീനിക്കുകയും നമിക്കുകയും ചെയ്യേണ്ട പൊതുപ്രവർത്തകർക്കും രാഷ്ട്രീയ പ്രവർത്തകർക്കും വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ മൂല്യബോധം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കണമെന്നും കേരള കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്ജ് അഹ്വാനം ചെയ്തു. മൂല്യബോധവും ധാർമികതയും കൈമുതലാക്കി അഴിമതി രഹിതമായി പ്രവർത്തിച്ച പഴയകാല നേതാക്കൾ നമ്മുക്ക് മാതൃക ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് സ്ഥാപക ചെയർമാനും മന്ത്രിയും ആയിരുന്ന കെ. എം ജോർജ്ജിന്റെ 45-ാം മത് ചരമ വാർഷിക ദിനവും പാർട്ടി സംസ്ഥാന വൈസ് ചെയർമാനും പത്തനംതിട്ട- കൊല്ലം ജില്ലകളുടെ പ്രസിഡന്റുമായിരുന്ന ഡോ. ജോർജ്ജ് മാത്യൂവിന്റെ 38 -ാം മത് ചരമ വാർഷിക ദിനത്തോട് അനുബന്ധിച്ച് പാർട്ടി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംയുക്തമായി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫ്രാൻസിസ് ജോർജ്ജ്. പാർട്ടി ജില്ല പ്രസിഡന്റ് വിക്ടർ ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു.
പാർട്ടി സംസ്ഥാന ഭാരവാഹികളായ ജോസഫ് എം. പുതുശ്ശേരി, പ്രൊഫ. ഡി. കെ ജോൺ, ജോൺ കെ. മാത്യൂസ്, ഏബ്രഹാം കലമണ്ണിൽ, അഡ്വ. വർഗീസ് മാമ്മൻ, കുഞ്ഞുകോശി പോൾ, അഡ്വ. എൻ ബാബു വർഗീസ്, ജോർജ്ജ് കുന്നപ്പുഴ, ദീപു ഉമ്മൻ, കെ. എസ് ജോസ്,സാം മാത്യൂ , സണ്ണി പൂവേലിൽ, വർഗീസ് ചള്ളക്കൽ, രാജീവ് താമരപ്പള്ളിൽ, റോയ് പുത്തൻപറമ്പിൽ, ജെൻസി കടുവാങ്കാൽ, സന്തോഷ് വർഗീസ്, റോബിൻ ഫിലിപ്പ്, സജി കൂടാരത്തിൽ,ആന്റച്ഛൻ വെച്ചൂച്ചിറ, മടന്തമൺ തോമസ്, പ്രസാദ് പി ടൈറ്റസ്എന്നിവർ പ്രസംഗിച്ചു.