വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ മൂല്യബോധം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കണം ; ഫ്രാൻസിസ് ജോർജ്ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊതു സമൂഹത്തെ നിർണ്ണായകമായി സ്വാധീനിക്കുകയും നമിക്കുകയും ചെയ്യേണ്ട പൊതുപ്രവർത്തകർക്കും രാഷ്ട്രീയ പ്രവർത്തകർക്കും വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ മൂല്യബോധം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കണമെന്നും കേരള കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്ജ് അഹ്വാനം ചെയ്തു. മൂല്യബോധവും ധാർമികതയും കൈമുതലാക്കി അഴിമതി രഹിതമായി പ്രവർത്തിച്ച പഴയകാല നേതാക്കൾ നമ്മുക്ക് മാതൃക ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് സ്ഥാപക ചെയർമാനും മന്ത്രിയും ആയിരുന്ന കെ. എം ജോർജ്ജിന്റെ 45-ാം മത് ചരമ വാർഷിക ദിനവും പാർട്ടി സംസ്ഥാന വൈസ് ചെയർമാനും പത്തനംതിട്ട- കൊല്ലം ജില്ലകളുടെ പ്രസിഡന്റുമായിരുന്ന ഡോ. ജോർജ്ജ് മാത്യൂവിന്റെ 38 -ാം മത് ചരമ വാർഷിക ദിനത്തോട് അനുബന്ധിച്ച് പാർട്ടി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംയുക്തമായി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫ്രാൻസിസ് ജോർജ്ജ്. പാർട്ടി ജില്ല പ്രസിഡന്റ് വിക്ടർ ടി.തോമസ്  അദ്ധ്യക്ഷത വഹിച്ചു.

പാർട്ടി സംസ്ഥാന ഭാരവാഹികളായ ജോസഫ് എം. പുതുശ്ശേരി, പ്രൊഫ. ഡി. കെ ജോൺ, ജോൺ കെ. മാത്യൂസ്, ഏബ്രഹാം കലമണ്ണിൽ, അഡ്വ. വർഗീസ് മാമ്മൻ, കുഞ്ഞുകോശി പോൾ, അഡ്വ. എൻ ബാബു വർഗീസ്, ജോർജ്ജ് കുന്നപ്പുഴ,  ദീപു ഉമ്മൻ,  കെ. എസ് ജോസ്,സാം മാത്യൂ , സണ്ണി പൂവേലിൽ, വർഗീസ് ചള്ളക്കൽ, രാജീവ് താമരപ്പള്ളിൽ, റോയ് പുത്തൻപറമ്പിൽ, ജെൻസി കടുവാങ്കാൽ, സന്തോഷ് വർഗീസ്, റോബിൻ ഫിലിപ്പ്, സജി കൂടാരത്തിൽ,ആന്റച്ഛൻ വെച്ചൂച്ചിറ, മടന്തമൺ തോമസ്, പ്രസാദ് പി ടൈറ്റസ്എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...