തൃശൂര്‍ : ന്യൂ ഇയര്‍ പ്രമാണിച്ച് വിശ്വാസികള്‍ക്ക് തൃശൂര്‍ അതിരൂപതയുടെ വക കലണ്ടര്‍ അച്ചടിച്ചു. വിശ്വാസികള്‍ക്ക് വീടുകളില്‍ തൂക്കാന്‍ പീഡനവീരന്‍ ഫ്രാങ്കോയുടെ ചിരിക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയതാണ് പുതിയ കലണ്ടര്‍.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫ്രാങ്കോയുടെ ചിത്രം ചേര്‍ത്ത് കഴിഞ്ഞ വര്‍ഷങ്ങളിലും രൂപത കലണ്ടര്‍ അച്ചടിച്ചിരുന്നു, എന്നാല്‍ നാണക്കേട് കാരണം പലരും ഇത് വീട്ടകങ്ങളില്‍ പോലും തൂക്കിയിട്ടില്ല എന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
മറ്റുള്ളവര്‍ വീടുകളില്‍ വന്നാല്‍ പീഡന വീരന്റെ ചിത്രം ചേര്‍ത്ത കലണ്ടര്‍ ചുമരില്‍ കിടക്കുന്നത് കണ്ടാല്‍ മാനം പോകുമെന്നത് തന്നെയാണ് വിശ്വാസികള്‍ പറയുന്ന കാര്യം. അതിനിടക്കാണ് വീണ്ടും 2021 മനോഹരമാക്കാനും വരവേല്‍ക്കാനും ഫ്രങ്കോയുടെ ചിത്രം ചേര്‍ത്ത കലണ്ടറുമായുള്ള രംഗപ്രവേശം. സോഷ്യല്‍ മീഡിയയിലടക്കം വന്‍ പരിഹാസമാണ് ഈ കലണ്ടറിനെതിരെ നടക്കുന്നത്, രൂക്ഷമായ ഭാഷയിലാണ് പലരും ഇതിനെതിരെ പ്രതികരിക്കുന്നത്.