Sunday, February 9, 2025 11:04 pm

ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജിയിൽ ഇന്ന് വാദം ; വിചാരണ തുടങ്ങുംമുമ്പ് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ വിടുതല്‍ ഹർജിയില്‍ ഇന്ന് വാദം കേള്‍ക്കും. വിചാരണ തുടങ്ങുന്നതിന് മുന്‍പ് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളയ്ക്കൽ ഹർജി നല്കിയത്. ഇതിനെതിരെ പ്രോസിക്യൂഷന്‍ നല്കിയ തടസ്സ ഹർജികളിലും ഇന്ന് വാദം തുടങ്ങും. ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് കോടതിയിൽ ഹാജരാകില്ല.

കഴിഞ്ഞ നാലു തവണ കോടതി കേസ് പരിഗണിച്ചപ്പോഴും ബിഷപ്പ് ഹാജരായിരുന്നില്ല. വിടുതൽ ഹർജി തള്ളിയാൽ മേൽക്കോടതിയെ സമീപിക്കാനാണ് ഫ്രാങ്കോയുടെ അഭിഭാഷകരുടെ തീരുമാനം. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 നഴ്സുമാരും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗം, അന്യായമായി തടവിൽ വെയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം പ്രവർത്തന റിപ്പോർട്ട്

0
തൃശൂർ: തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം...

കടുവയുടെ സാന്നിധ്യം ; കുളങ്ങാട്ടുകുഴി മേഖലയിൽ നിരീക്ഷണം ശക്തമാക്കി – ആന്റണി ജോൺ...

0
 കോതമംഗലം : കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച കോതമംഗലം കുളങ്ങാട്ടുകുഴി മേഖലയിൽ നിരീക്ഷണം...

പ്രചാരണ സാമഗ്രികൾ അഴിച്ചു മാറ്റുന്നതിൽ നഗരസഭ ഭരണ സമിതി പക്ഷപാതം കാണിക്കുന്നതായി അഡ്വ. എ...

0
പത്തനംതിട്ട : നഗരത്തിൽ കെട്ടുന്ന കൊടി തോരണങ്ങളും ഫ്ലെക്സ് ബോർഡുകൾ ഉൾപ്പെടെയുള്ള...

എഎൻ രാധാകൃഷ്ണൻ തന്റെ പക്കൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് അനന്തുകൃഷ്ണൻ

0
കൊച്ചി : എഎൻ രാധാകൃഷ്ണൻ തന്റെ പക്കൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന്...