മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ പ്രഖ്യാപിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ വൈകാതെ സർക്കാർ പ്രഖ്യാപിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ ശുപാർശ ആഭ്യന്തര വകുപ്പ് പരിശോധിക്കുന്നു. കള്ളപ്പണ ഇടപാട്, സർക്കാർ നടപടികളിലെ വീഴ്ച ഉൾപ്പെടെ അന്വേഷിക്കും. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ വൈകാതെ സർക്കാർ പ്രഖ്യാപിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ ശുപാർശ ആഭ്യന്തര വകുപ്പ് വിശദമായി പരിശോധിക്കുകയാണ്. നിയമവശങ്ങൾ കൂടി പരിഗണിച്ച ശേഷമാകും എസ്ഐടി പ്രഖ്യാപിക്കുക. കള്ളപ്പണ ഇടപാട്, സർക്കാർ നടപടികളിലെ വീഴ്ച തുടങ്ങിയ കാര്യങ്ങളാണ് സംഘം അന്വേഷിക്കുക. ഗുരുതരമായ ക്രമക്കേടുകൾ ആണ് ജിഎസ്ടി വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലാണ് ഇപ്പോൾ സർക്കാരിന്റെ കർശന നടപടി. മെസ്സിയെയും ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ സാമ്പത്തിക കരാറുകൾ, പണം കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക കണ്ടെത്തൽ.

ജിഎസ്ടി വെട്ടിപ്പ് ഉൾപ്പെടെയുള്ളവ പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ വിദേശ നാണയ വിനിമയ ചട്ടം (FEMA) ചുമത്താൻ പര്യാപ്തമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന നിയമോപദേശവും സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ. സർക്കാർ സംവിധാനങ്ങളെ അടക്കം മറയാക്കി കൊണ്ടാണ് വലിയ രീതിയിലുള്ള തട്ടിപ്പ് അരങ്ങേറിയതെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. അതിനാൽ സർക്കാരിന് ഏതെങ്കിലും തരത്തിൽ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. കരാറിലെ വീഴ്ചകൾ, പണമിടപാടുകളിലെ സുതാര്യതയില്ലായ്മ, നികുതി വെട്ടിപ്പ് തുടങ്ങി പ്രഖ്യാപനം മുതലുള്ള എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിക്കും. അന്വേഷണ സംഘത്തിൽ ആരൊക്കെയുണ്ടാകണം എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഉടൻ തന്നെ ആഭ്യന്തര വകുപ്പിന്റെ തീരുമാനമുണ്ടാകും. സൈബർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ടാകും സംഘം രൂപീകരിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...

രാജസ്ഥാൻ ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ് ; ജസ്റ്റിസ് സഞ്ജയ് കെ അഗർവാളിനെ ശുപാർശ...

0
ന്യൂഡൽഹി: രാജസ്ഥാൻ ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസിനെ നിർദ്ദേശിച്ച് സുപ്രീം കോടതി...

ഒമാൻ തീരത്തിനു അടുത്ത് കപ്പലിന് നേരെ ആക്രമണം ; ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ...

0
മസ്കത്ത്: ഒമാൻ തീരത്തിന് അടുത്ത് ഇന്ത്യൻ മഹാ സമുദ്രത്തിൽ കപ്പലിന് നേരെ...