കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇ പി ജയരാജന്റെ പേഴ്സണ്‍ സ്റ്റാഫുമായി അടുത്ത ബന്ധമുണ്ടെന്നു പറഞ്ഞായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. ജോലി നല്‍കുമെന്ന് പറഞ്ഞ് സംഘം പയ്യന്നൂര്‍ സ്വദേശിയില്‍ നിന്നും 50,000 രൂപ വാങ്ങി. എന്നാല്‍ തട്ടിപ്പ് ബോധ്യമായതോടെ പരാതിക്കാരന്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് മൂന്നംഗ സംഘം കുടുങ്ങിയത്. ഇവരെ ചോദ്യം ചെയ്തു വരുന്നു.
മന്ത്രി ഇ.പി.ജയരാജന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment