ഡോക്ടര്‍ ഒന്ന് – കിടക്ക അഞ്ച് – നൂറുകണക്കിന് രോഗികള്‍ … ക്യാന്‍സര്‍ ബാധിച്ച മഞ്ചേരി മെഡിക്കല്‍ കോളജിലെ ക്യാന്‍സര്‍ വിഭാഗം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മഞ്ചേരി മെഡിക്കല്‍ കോളജില്‍ കീമോ തെറാപ്പിക്കെത്തുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് കൊടുംദുരിതം. രണ്ടും മൂന്നും രോഗികളെ ഒറ്റക്കട്ടിലില്‍ കിടത്തിയാണ് ചികില്‍സ. കിടക്കാന്‍ സൗകര്യമില്ലാത്തതു കൊണ്ട് രോഗികള്‍ ഇരുന്നു കൊണ്ടാണ് കീമോക്ക് വിധേയമാകുന്നത്. മാരകമായ ക്യാന്‍സറിന്റെ വേദനയുമായി ആശുപത്രിയില്‍ അഭയം തേടിയ രോഗികളാണ് ദുരിതക്കയത്തില്‍ പെട്ടുകിടക്കുന്നത്. കീമോതെറാപ്പി വാര്‍ഡില്‍ ആകെയുളളത് അഞ്ചു കട്ടിലുകളാണ് . ഒരു കിടക്കയില്‍ രണ്ടും മൂന്നും പേര്‍. അതിരാവിലെ എത്തി അഞ്ചും ആറും മണിക്കൂര്‍ കാത്തിരുന്നശേഷമാണ് പലര്‍ക്കും കട്ടിലില്‍ ഒന്നിരിക്കാന്‍ സ്ഥലം കിട്ടുന്നത്.

ഇവര്‍ എണീക്കുന്നതും കാത്ത് തൊട്ടടുത്ത കസേരയിലും നിലത്തുമൊക്കെയായി അര്‍ബുദത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന 6മാസം മുതല്‍ 90വയസ്സുവരെയുള്ള രോഗികള്‍ ഊഴം കാത്തിരിക്കുകയാണ് .  ഇവിടെ ക്യാന്‍സര്‍ രോഗികള്‍ക്കായി ആകെയുളളത് ഒരു ഡോക്ടറാണ്. ഏറ്റവുമധികം പരിരക്ഷയും മാനസികപിന്തുണയും നല്‍കേണ്ട രോഗികളാണ് വാര്‍ഡിലുളളത്. അണുബാധയില്ലാതെയും ഇവരെ സംരക്ഷിക്കേണ്ടതുണ്ട്. ആശുപത്രി ഭരണസമിതി മനസുവച്ചാല്‍ വാര്‍ഡ് മാറ്റാന്‍ ആവശ്യത്തിന് സ്ഥലസൗകര്യവുമുണ്ട്. എന്നാല്‍ അതിനു തുനിയുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...