Sunday, May 11, 2025 8:35 am

കള്ളപ്പണം വെളുപ്പിക്കൽ കേസ് : ബിനീഷ് നാലാംപ്രതി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ നാലാം പ്രതിയാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ബെംഗളൂരു പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ലഹരിമരുന്നുകേസിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) അറസ്റ്റുചെയ്ത എറണാകുളം സ്വദേശി മുഹമ്മദ് അനൂപ് ഒന്നാംപ്രതിയും സീരിയൽ നടി ഡി. അനിഘ, റിജേഷ് രവീന്ദ്രൻ എന്നിവർ ഈകേസിലെ രണ്ടും മൂന്നും പ്രതികളുമാണ്.

500-ഓളം പേജുകളുള്ള കുറ്റപത്രമാണ് ഇ.ഡി. സമർപ്പിച്ചത്. ലഹരിമരുന്നുകേസിലെ സാമ്പത്തിക ഇടപാടിൽ ഒക്ടോബർ 29-നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. അറസ്റ്റുചെയ്തത്. അറസ്റ്റിലായി 60 ദിവസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചില്ലെങ്കിൽ ബിനീഷിന് സ്വാഭാവിക ജാമ്യം ലഭിക്കുമെന്നതിനാലാണ് 60 ദിവസം പൂർത്തിയാകുന്നതിനുമുമ്പ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ അനുബന്ധ കുറ്റപത്രങ്ങൾ ഇ.ഡി. സമർപ്പിച്ചേക്കും.

നാലുപേരും ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണുള്ളത്. ഓഗസ്റ്റ് 21-നാണ് മുഹമ്മദ് അനൂപ്, അനിഘ, റിജേഷ് രവീന്ദ്രൻ എന്നിവരെ എൻ.സി.ബി. അറസ്റ്റുചെയ്തത്. മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ബിനീഷിന്റെ പേരിൽ ഇ.ഡി. കേസെടുത്തത്. ബിനീഷ് പണം നൽകിയിട്ടുണ്ടെന്ന് മുഹമ്മദ് അനൂപ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ അനുസരിച്ചാണ് ബിനീഷിന്‍റെ പേരിൽ കേസെടുത്തിട്ടുള്ളത്.

അതിനിടെ നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റുചെയ്തതെന്ന് ചൂണ്ടിക്കാട്ടി ബിനീഷ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ബിനീഷിനുവേണ്ടി മുതിർന്ന അഭിഭാഷകനായ രഞ്ജിത് ശങ്കറാണ് കോടതിയിൽ ഹാജരാകുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏറ്റുമാനൂരിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു, രണ്ട് പേരുടെ...

0
കോട്ടയം: ഏറ്റുമാനൂറിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. രണ്ടു...

സലാൽ അണക്കെട്ടിന്‍റെ 12 ഷട്ടറുകൾ കൂടി തുറന്ന് ഇന്ത്യ

0
ദില്ലി : ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന്...

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിര്‍ത്തൽ ധാരണയായതിൽ മൗനം തുടര്‍ന്ന് കേന്ദ്രം

0
ദില്ലി : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിര്‍ത്തൽ ധാരണയായതിൽ മൗനം തുടര്‍ന്ന്...

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ...