കള്ളപ്പണം വെളുപ്പിക്കൽ കേസ് : ബിനീഷ് നാലാംപ്രതി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ നാലാം പ്രതിയാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ബെംഗളൂരു പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ലഹരിമരുന്നുകേസിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) അറസ്റ്റുചെയ്ത എറണാകുളം സ്വദേശി മുഹമ്മദ് അനൂപ് ഒന്നാംപ്രതിയും സീരിയൽ നടി ഡി. അനിഘ, റിജേഷ് രവീന്ദ്രൻ എന്നിവർ ഈകേസിലെ രണ്ടും മൂന്നും പ്രതികളുമാണ്.

500-ഓളം പേജുകളുള്ള കുറ്റപത്രമാണ് ഇ.ഡി. സമർപ്പിച്ചത്. ലഹരിമരുന്നുകേസിലെ സാമ്പത്തിക ഇടപാടിൽ ഒക്ടോബർ 29-നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. അറസ്റ്റുചെയ്തത്. അറസ്റ്റിലായി 60 ദിവസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചില്ലെങ്കിൽ ബിനീഷിന് സ്വാഭാവിക ജാമ്യം ലഭിക്കുമെന്നതിനാലാണ് 60 ദിവസം പൂർത്തിയാകുന്നതിനുമുമ്പ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ അനുബന്ധ കുറ്റപത്രങ്ങൾ ഇ.ഡി. സമർപ്പിച്ചേക്കും.

നാലുപേരും ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണുള്ളത്. ഓഗസ്റ്റ് 21-നാണ് മുഹമ്മദ് അനൂപ്, അനിഘ, റിജേഷ് രവീന്ദ്രൻ എന്നിവരെ എൻ.സി.ബി. അറസ്റ്റുചെയ്തത്. മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ബിനീഷിന്റെ പേരിൽ ഇ.ഡി. കേസെടുത്തത്. ബിനീഷ് പണം നൽകിയിട്ടുണ്ടെന്ന് മുഹമ്മദ് അനൂപ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ അനുസരിച്ചാണ് ബിനീഷിന്‍റെ പേരിൽ കേസെടുത്തിട്ടുള്ളത്.

അതിനിടെ നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റുചെയ്തതെന്ന് ചൂണ്ടിക്കാട്ടി ബിനീഷ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ബിനീഷിനുവേണ്ടി മുതിർന്ന അഭിഭാഷകനായ രഞ്ജിത് ശങ്കറാണ് കോടതിയിൽ ഹാജരാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...