Saturday, June 29, 2024 11:33 am

കൊവിഡ് പരിശോധനയുടെ മറവില്‍ തട്ടിപ്പ് ; രണ്ട് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് പരിശോധനയുടെ പേരിൽ പണം തട്ടിപ്പ് നടത്തിയ രണ്ടുപേരെ പോലീസ് പിടികൂടി. നെടുമങ്ങാട് ഉഴമലയ്ക്കൽ പോങ്ങാട് കടുവാക്കുഴി വസുന്ധര മഠത്തിൽ അഭിമന്യു (19), പാലോട് പെരിങ്ങമ്മല ഒഴുകുപാറ എം.എസ് ഹൗസിൽ മുഹമ്മദ് സാദിഖ് (19) എന്നിവരാണ് പിടിയിലായത്. കൊവിഡ് പരിശോധിക്കാൻ എത്തിയതാണ് എന്നു പറഞ്ഞു പണം തട്ടിയ കേസിലാണ് ഇവർ പിടിയിലാകുന്നത്. പ്രതികളിൽ രണ്ടുപേരും തിരുവനന്തപുരം മെഡിക്കൽ കോളജിനു സമീപത്തെ ഒരു ലാബിന്റെ കളക്ഷൻ ഏജന്റ്  ആയി ജോലി നോക്കി വരുന്നവരാണ്.

കൊവിഡ് പരിശോധനയ്ക്ക് സ്രവം എടുക്കാൻ വന്നതാണ് എന്ന് വീട്ടുകാരെ അറിയിക്കുകയും ഇവരിൽനിന്ന് 1,750 രൂപ വാങ്ങുകയുമാണ് പ്രതികളുടെ രീതി. സ്രവം എടുത്തു മടങ്ങുന്ന പ്രതികൾ ആർ.ടി.പി.സി.ആറിനു പകരം ആന്റിജൻ ടെസ്റ്റ് നടത്തുകയും ഇതിന്റെ ഫലം വാട്ട്സ്ആപ്പിൽ അയച്ചു കൊടുക്കുകയും ചെയ്യും. അതേസമയം ആന്റിജൻ ടെസ്റ്റിൽ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കണ്ടാൽ മാത്രമേ ഇവര്‍  ആർ.ടി.പി.സി.ആര്‍ ടെസ്റ്റ്‌ ചെയ്യുകയുള്ളൂ. വീട്ടുകാരെ വിശ്വസിപ്പിക്കുന്നതിനുവേണ്ടി ഇവർ കരുവാക്കിയത് മെഡിക്കൽ കോളേജ് പരിസരത്തെ പ്രമുഖ ലാബിനെയാണ്. ലാബിന്റെ  വിലാസവും ഫോൺ നമ്പറും മറ്റും അതേപടി നിലനിർത്തിയ ശേഷം ബാക്കി ഭാഗങ്ങളിൽ കൃത്രിമം നടത്തുകയും പരിശോധനാഫലം പ്രിന്റ്  ചെയ്ത് ചേർക്കുകയുമായിരുന്നു ഇവരുടെ രീതി.

പെരിങ്ങമ്മല സ്വദേശിയും പാങ്ങോട് മന്നാനിയ കോളേജിലെ പ്രിൻസിപ്പലുമായ ഡോ. നസീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. ഇദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടിൽ എത്തിയ പ്രതികൾ സ്രവം ശേഖരിക്കുകയും പണം വാങ്ങി പോവുകയും ചെയ്തശേഷം പരിശോധിച്ച് ഫലം നെഗറ്റീവ് ആണെന്നുള്ള റിസൾട്ട് അയച്ചു കൊടുക്കുകയായിരുന്നു. ഇതിനിടെ വീട്ടിലുള്ള മറ്റൊരാൾക്ക് ശാരീരിക വൈഷമ്യം അനുഭവപ്പെട്ടതോടെ പരിശോധിക്കുന്നതിന് വേണ്ടി പ്രതികളെ ഫോണിൽ നിരവധി തവണ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ ലാബിന്റെ ഫോൺ നമ്പറിൽ വീട്ടുകാർ വിളിച്ച് അന്വേഷിച്ചതാണ് വഴിത്തിരിവായത്.

തട്ടിപ്പ് മനസ്സിലായതോടെ വീട്ടുകാർ സൂത്രത്തിൽ പ്രതികളെ വീണ്ടും ഫോണിൽ ബന്ധപ്പെടുകയും പെരിങ്ങമലയിൽ വരാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇവിടെവെച്ചാണ് രണ്ടുപേരും പോലീസ് പിടിയിലാകുന്നത്. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 17 പേരോളം തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് സൂചന. ബാക്കിയുള്ളവർ പരാതിയുമായി എത്തിയാൽ മാത്രമേ എത്ര തുക തട്ടിച്ചിട്ടുണ്ട് എന്ന് വ്യക്തമാകുകയുള്ളൂ. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റാന്നി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ട ലൈബ്രറികൾക്ക് ഉപകരണങ്ങൾ നൽകി

0
റാന്നി : റാന്നി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ട ലൈബ്രറികൾക്ക് നൽകുന്ന ഉപകരണങ്ങളുടെ...

പരാതി നൽകി ആറുമാസം കാത്തിരിക്കണം ; സർക്കാർ ജീവനക്കാർ അഡ്. ട്രിബ്യൂണലിനെ സമീപിക്കാൻ നിയന്ത്രണം

0
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുന്നതിന് നിയന്ത്രണം. വകുപ്പിലെ മേലധികാരിക്ക്...

ഓടകൾ അടഞ്ഞു ; ഏനാത്ത് ടൗണിൽ വെള്ളക്കെട്ട് രൂക്ഷം

0
ഏനാത്ത് : ഓടകൾ മുഴുവൻ അടഞ്ഞതിനാൽ ചെറിയ മഴപെയ്താൽപോലും ഏനാത്ത് ടൗണിൽ...

മനുഷ്യക്കടത്തിന് കമ്പോഡിയൻ പോലീസിന് കൈക്കൂലി നൽകുന്നതായി വെളിപ്പെടുത്തൽ ; 35 പേരെ കടത്തിയതായി പോലീസ്

0
തിരുവനന്തപുരം : തായ്ലാൻഡിൽ വിസിറ്റ് വിസയിലെത്തിയവരെ കമ്പോഡിയ അതിർത്തി കടത്താൻ കമ്പോഡിയൻ...