പത്തനംതിട്ട: അയിരൂർ സ്വദേശിനിയായ നഴ്സിംഗ് കഴിഞ്ഞ യുവതിയെ യു കെ യിൽ ഫൈൻ ദിനിഗിംഗ് എന്ന സ്ഥാപനത്തിൽ സൂപ്പർവൈസർ ആയി ജോലി നൽകാമെന്നു പറഞ്ഞു പണം തട്ടിയ കേസിൽ പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പായിപ്പാട് പള്ളിക്കച്ചിറ മുക്കാഞ്ഞിരം തുമ്പോളിൽ വീട്ടിൽ തോമസ് ജോൺ(52 ) ആണ് പിടിയിലായത്. ഓഫർ ലെറ്റർ കാണിച്ചു 2022 സെപ്റ്റംബർ 28 ന് പ്രതി യുവതിയുടെ കയ്യിൽ നിന്നും 350000 കൈപ്പറ്റിയശേഷം വിസ തരപ്പെടുത്തി കൊടുക്കുകയോ വാങ്ങിയ തുക തിരികെ കൊടുക്കുകയോ ചെയ്യാതെ കബളിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം മുങ്ങിയ ഇയാളെ അഞ്ചൽ പോലീസ് സമാന കേസിൽ അറസ്റ്റ് ചെയ്തു തിരുവനന്തപുരം സ്പെഷ്യൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചുവരികയായിരുന്നു. തുടർന്ന് ഇയാളെ കോയിപ്പുറം പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്. പ്രതിക്ക് തിരുവല്ല, പോത്താനിക്കാട്, അഞ്ചൽ പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതിന് കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ ഷൈജു, എസ് സി പി ഓ ജോബിൻ ജോൺ, സി പി ഓ ശരത് കുമാർ എന്നിവരാണ് ഉള്ളത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1