ഡൽഹി: ശബരിമലതീർഥാടകർക്ക് നിലയ്ക്കൽ-പമ്പ റൂട്ടിൽ സൗജന്യ ബസ് സർവീസ് ഒരുക്കാൻ അനുവദിക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. പൂർണമായും ദേശസാത്കരിച്ച റൂട്ടാണിതെന്നും സർക്കാർ നിശ്ചയിച്ച നിരക്കാണ് കെ.എസ്.ആർ.ടി.സി. ഈടാക്കുന്നതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. തുടർന്ന് ഹർജിക്കാർക്ക് മറുപടിനൽകാൻ സമയം അനുവദിച്ചുകൊണ്ട് കേസ് മാറ്റി. കെ.എസ്.ആർ.ടി.സി. ബസിലെ അമിതനിരക്കും യാത്രക്കാരുടെ തിരക്കും കാര്യക്ഷമതക്കുറവുമാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഈ ആരോപണങ്ങളൊന്നും പൂർണമായും ദേശസാത്കരിച്ച റൂട്ടിൽ സർവീസ് നടത്താൻ ഹർജിക്കാർക്ക് അർഹത നൽകുന്നില്ലെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു. കാലാകാലങ്ങളിൽ സർക്കാർ നിശ്ചയിക്കുന്ന നിരക്കാണ് കെ.എസ്.ആർ.ടി.സി. ഈടാക്കുന്നത്. ചുരംറോഡുകളിൽ 25 ശതമാനവും ഉത്സവസീസണുകളിൽ ചില സേവനങ്ങൾക്ക് 30 ശതമാനവും കൂടുതൽനിരക്ക് ഈടാക്കാൻ കെ.എസ്.ആർ.ടി.സി.ക്ക് അനുമതിയുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.