പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്ത് അന്തിച്ചന്ത വാർഡിന്റെയും അഹല്യ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രരോഗ പരിശോധനാ ക്യാമ്പും തിമിര രോഗനിർണ്ണയവും ഇന്ന് നടക്കും. വി.കോട്ടയം ഗവ.എല്‍.പി സ്കൂളിൽ നടക്കുന്ന ക്യാമ്പ് വാർഡ് അംഗം പ്രസീത രഘു ഉദ്ഘാടനം ചെയ്യും. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനീത് മുഖ്യപ്രഭാഷണം നടത്തും. ഗവ.എൽ.പി സ്കൂള്‍ ഹെഡ് മിസ്ട്രസ് സൂസൻ ഏബ്രഹാം, പിടിഎ പ്രസിഡന്റ് ഫാ.സൈജു എന്നിവർ പ്രസംഗിക്കും. സിഡിഎസ് അംഗം ബീന തോമസ് സ്വാഗതവും അഹല്യ ഹോസ്പിറ്റൽ പി.ആർ.ഓ രാഹുൽ രാജൻ കൃതജ്ഞതയും പറയും.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.