പത്തനംതിട്ട : റാന്നി ശാലോം പ്രയർ ഗ്രൂപ്പും അഹല്യ കണ്ണാശുപത്രി കോട്ടയവും ചേർന്ന് തോമ്പിക്കണ്ടം മർത്തോമ പാരീഷ് ഹാളിൽ വച്ച് സൗജന്യ നേത്രചികിത്സാ തിമിര നിർണ്ണയ മെഡിക്കൽ ക്യാമ്പ് ശനിയാഴിച്ച രാവിലെ 8.30 മുതൽ ഉച്ചക്ക് 2 മണി വരെ. ക്യാമ്പ് നാറാണംമൂഴി ഗ്രാപ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നിറംപ്ലാക്കൽ ഉദ്ഘാടനം ചെയ്യും. ഷിജു റ്റി.എൻ അദ്ധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്തംഗം അഡ്വ.സാംജി ഇടമുറി ആശംസ അറിയിക്കുന്നതുമാണ്. വിധഗ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നേത്ര സംബന്ധമായ എല്ലാ പരിശോധനകളും ഉണ്ടായിരിക്കുന്നതാണ്. രജിസ്റ്റർ ചെയ്യുവാനായി പാസ്റ്റർ ഷാജി.കെ.കെ : 9645536601, സജി ആടിമാവിൽ: 9496946832, സുനിൽ മങ്ങാട്ട് : 9744725448 എന്നീ നമ്പറുകളിൽ വിളിക്കുക.
സൗജന്യ നേത്രപരിശോധനാ ക്യാമ്പ്
RECENT NEWS
Advertisment