നെടുമ്പാശ്ശേരിയിൽ ആദ്യം വിമാനമിറങ്ങിയ യാത്രികൻ ; അബ്ദുൽ റഊഫ് ഇനി ഓർമ്മ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ആദ്യ യാത്രികൻ ഇനി ഓർമ. പുളിഞ്ചോട് പൂത്തോപ്പിൽ ഹിബ വീട്ടിൽ പി.കെ. അബ്ദുൽ റഊഫ് (71) ആണ് അന്തരിച്ചത്. ഇരിങ്ങാലക്കുട കരുവന്നൂർ സ്വദേശിയാണ്. സൗദി ദമാമിൽ അൽ മുഹന്ന ട്രാവൽസ് മാനേജരായിരുന്നു. നെടുമ്പാശേരിയിൽ വിമാനത്താവളം ഉദ്ഘാടനം ചെയ്ത ശേഷം ആദ്യമെത്തിയ ദമാം– കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ നിന്ന് ആദ്യം പുറത്തിറങ്ങിയ റഊഫിനെ അന്നത്തെ സിയാൽ എംഡി വി.ജെ. കുര്യൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചിരുന്നു. 1999 ജൂൺ പത്തിനാണ് നെടുമ്പാശ്ശേരി വിമാനത്താവളം പ്രവർത്തനം തുടങ്ങിയത്.

ഭാര്യ: ആലുവ ഐക്കരക്കുടി തോപ്പിൽ അസ്മാ ബീവി. മക്കള്‍: റഫ്‌ന (ദുബായ്), ഹാത്തിബ് മുഹമ്മദ് (സൗദി), ഹിബ (ദുബായ്). മരുമക്കള്‍: കൊടുങ്ങല്ലൂര്‍ കറുകപ്പാടത്ത് ഷാജഹാന്‍ (ദുബായ്), ആലുവ ഐക്കരക്കുടി റൈസ (സൗദി), എടത്തല വള്ളൂര്‍ അസ്ലം (ദുബായ്).

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...